തിരുവനന്തപുരം: മാർച്ച് ഒന്നിനാരംഭിക്കുന്ന രണ്ടാംഘട്ട കൊവിഡ് വാക്‌സിനേഷനിൽ സ്വകാര്യ ആശുപത്രികളെയും ഉൾപ്പെടുത്തിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു. മുന്നൂറോളം സ്വകാര്യ ആശുപത്രികളിൽ ഒരുക്കങ്ങൾ നടത്തി. സ്വകാര്യ ആശുപത്രികളുടെ വിവരങ്ങൾ http:||sha.kerala.gov.in|list-of-empanelled-hospitals|എന്ന വെബ് സൈറ്റിൽ ലഭിക്കും.
60 വയസിന് മുകളിലുള്ളവർക്കും 45 നും 59 നും ഇടയിലുള്ള മറ്റ് രോഗബാധിതർക്കുമാണ് രണ്ടാം ഘട്ടത്തിൽ വാക്‌സിൻ നൽകുന്നത്. സ്വകാര്യ ആശുപത്രികളിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ജില്ലാ തലത്തിൽ, ആരോഗ്യ വകുപ്പ് ഉന്നതോദ്യോഗസ്ഥരുടെ നേതൃത്വത്തിൽ മീറ്റിംഗുകളും നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |