വാഷിംഗ്ടൺ: ലോകത്ത് ആദ്യമായി ഒറ്റ ഡോസ് കൊവിഡ് വാക്‌സിൻ ഉപയോഗത്തിന് അനുമതി. ജോൺസൺ ആൻഡ് ജോൺസൻ വികസിപ്പിച്ച വാക്‌സിന്റെ അടിയന്തര ഉപയോഗത്തിനാണ് അമേരിക്ക അനുമതി നൽകിയത്.
ഒറ്റ ഡോസ് ആയതിനാൽ വാക്‌സിൻ വിതരണം വേഗത്തിലാക്കാൻ സാധിക്കും. കൊവിഡിന്റെ പുതിയ വകഭേദങ്ങൾക്ക് ഉൾപ്പടെ ഈ വാക്സിൻ ഏറെ ഫലപ്രദമാണെന്ന് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ (എഫ്ഡിഎ) അറിയിച്ചു.
ഇത് അമേരിക്കക്കാർക്ക് ആവേശകരമായ വാർത്തയാണെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പ്രസ്താവനയിൽ പറഞ്ഞു. അതേസമയം സാമൂഹിക അകലം പോലുള്ള കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നും അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു.വൈറസിന്റെ പുതിയ വഭേദങ്ങൾ ഇപ്പോഴും ഭീഷണിയാണെന്നും ബൈഡൻ മുന്നറിയിപ്പ് നൽകി. അഞ്ച് ലക്ഷത്തിലധികം പേരാണ് അമേരിക്കയിൽ കൊവിഡ് ബാധിച്ച് മരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |