തിരുവനന്തപുരം: ഗാന്ധിജി സ്റ്റഡി സെന്റർ ചെയർമാൻ പി. ജെ ജോസഫ് എം.എൽ.എയുടെ നേതൃത്വത്തിൽ നടത്തിയ വികസന കോൺക്ലേവിലെ നിർദ്ദേശങ്ങൾ യു.ഡി.എഫ് പ്രകടന പത്രികയിൽ ഉൾപ്പെടുത്തുന്നതിനായി സമർപ്പിച്ചു. ഡോ.ശശി തരൂർ എം.പി, ബെന്നി ബഹനാൻ എം.പി, ഡോ.എം.കെ മുനീർ എം.എൽ.എ, സി.പി ജോൺ എന്നിവർക്ക് വികസന കോൺക്ലേവ് റിപ്പോർട്ടിന്റെ കോപ്പി മുൻ എം.പി ഫ്രാൻസിസ് ജോർജ് സമർപ്പിച്ചു. ഐ.ടി, ടൂറിസം, കൃഷി, ധനവിനിയോഗം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങി വിവിധ മേഖലകളിലെ വിദഗ്ധർ പങ്കുവച്ച വികസന കാഴ്ചപ്പാടുകളാണു റിപ്പോർട്ടിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. ടി.കെ. ജോസ് ഐ.എ.എസ്, ഡോ.ജി. വിജയരാഘവൻ, മുരളി തുമ്മാരുകുടി, ഡോ.എസ്.എസ് ലാൽ, ഡോ.മേരി ജോർജ്, മാത്യു കുഴൽനാടൻ, റോഷൻ കൈനടി, ഡോ.അമൃത് കുമാർ എന്നിവർ ചർച്ചകൾക്കു നേതൃത്വം നൽകി.സ്റ്റഡി സെന്റർ വൈസ് ചെയർമാൻ അപു ജോൺ ജോസഫ് ആമുഖ പ്രസംഗം നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |