ചെന്നൈ: കേന്ദ്ര സർക്കാരിനെയും തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയെയും രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മോദി സർക്കാർ സംസ്ഥാനത്തെ അവഗണിക്കുകയാണ്. പളനിസ്വാമി കേന്ദ്ര സർക്കാരിന്റെ ആജ്ഞക്കനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്നും തമിഴ് സംസ്‌കാരത്തെ സർക്കാർ ബഹുമാനിക്കുന്നില്ലെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കന്യാകുമാരിയിൽ സംഘടിപ്പിച്ച റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തമിഴ് സംസ്‌കാരത്തെ അപമാനിക്കാൻ മുഖ്യമന്ത്രി ഒരിക്കലും ആർ.എസ്.എസിനെ അനുവദിക്കരുതായിരുന്നു. മോദി ഒരു രാഷ്ട്രം, ഒരു സംസ്‌കാരം, ഒരു ചരിത്രം എന്ന് പറയുന്നു. തമിഴ് ഒരു ഇന്ത്യൻ ഭാഷയല്ലേ? തമിഴ് ചരിത്രം ഇന്ത്യയുടെ ഭാഗമല്ലേ, അതോ തമിഴ് സംസ്‌കാരം ഇന്ത്യയുടെ ഭാഗമല്ലേ? ഒരു ഇന്ത്യക്കാരനെന്ന നിലയിൽ തമിഴ് സംസ്‌കാരത്തെ സംരക്ഷിക്കുക എന്നത് എന്റെ കർത്തവ്യമാണെന്നും രാഹുൽ പറഞ്ഞു.
കേന്ദ്ര സർക്കാർ തമിഴ് സംസ്‌കാരത്തെ ബഹുമാനിക്കുന്നില്ല. അവർക്ക് തങ്ങൾ പറയുന്നതെല്ലാം അനുസരിക്കുന്ന ഒരു മുഖ്യമന്ത്രിയുണ്ട് (എടപ്പാടി പളനിസ്വാമി). മുഖ്യമന്ത്രി സംസ്ഥാനത്തെ പ്രതിനിധീകരിക്കുന്നില്ല, അദ്ദേഹം മോദി എന്താണോ ചെയ്യാൻ ആഗ്രഹിക്കുന്നത് അതിനെയാണ് പ്രതിനിധീകരിക്കുന്നത്. മോദിയുടെ മുന്നിൽ വണങ്ങുന്ന ഒരു വ്യക്തിക്ക് തമിഴ്നാടിനെ പ്രതിനിധീകരിക്കാൻ കഴിയില്ലെന്നും രാഹുൽ കൂട്ടിച്ചേർത്തു.
Govt in Delhi doesn't respect Tamil culture. They've a CM who does everything they say. CM (E.K. Palaniswami) doesn't represent State, he represents what Modi wants him to do. A person who bows before only Modi can't represent Tamil Nadu: Rahul Gandhi at a roadshow in Kanyakumari pic.twitter.com/G2XmuM4i4S
— ANI (@ANI) March 1, 2021
മുൻ തമിഴ്നാട് മുഖ്യമന്ത്രി കുമാര സ്വാമിയുടെ നേതൃത്വപാടവത്തെയും സംസ്ഥാനത്തെ ക്ഷേമപ്രവർത്തനങ്ങൾക്ക് നേരെയുളള സമീപനത്തെയും രാഹുൽ പ്രശംസിച്ചു. കൃഷിക്കാരുടെയും തൊഴിലാളികളുടെയും ചെറുകിട വ്യാപാരികളുടെയും താത്പര്യങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്ന ഒരു സർക്കാരിനെയാണ് കോൺഗ്രസ് മുന്നിൽ കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |