തിരുവനന്തപുരം: മോട്ടോർ വാഹന പണിമുടക്ക് കണക്കിലെടുത്ത് ഇന്ന് നടത്താനിരുന്ന സ്കൂൾ, സർവകലാശാല പരീക്ഷകൾ മാറ്റിവച്ചു.
ഇന്നത്തെ എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി മാതൃകാ പരീക്ഷകൾ മാർച്ചിന് എട്ടിലേക്ക് മാറ്റി. കേരള, എം.ജി, കാലിക്കറ്റ്, സംസ്കൃത, ശാസ്ത്ര സാങ്കേതിക സർവകലാശാലകളിലെ പരീക്ഷകളും മാറ്റി. കണ്ണൂർ സർവകലാശാല ഇന്ന് നടത്താനിരുന്ന വിദൂരവിദ്യാഭ്യാസ വിഭാഗം പരീക്ഷകൾ 12ലേക്ക് മാറ്റി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |