പത്തനംതിട്ട: ഇലവുംതിട്ട സരസകവി മൂലൂർ സ്മാരക സമിതിയുടെ ആഭിമുഖ്യത്തിലുള്ള 35 -ാമത് മൂലൂർ അവാർഡ് അസീം താന്നിമൂടിന്റെ മരത്തിനെ തിരിച്ചുവിളിക്കുന്ന വിത്ത് എന്ന
കവിതാ സമാഹാരത്തിന് ലഭിച്ചു. 25001 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്. 10001 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന നവാഗതർക്കുള്ള മൂലൂർ പുരസ്‌കാരത്തിന് രമേശ് അങ്ങാടിക്കലിന്റെ പനിക്കാലകാഴ്ചകൾ എന്ന കവിത തിരഞ്ഞെടുക്കപ്പെട്ടു. മൂലൂർ ജയന്തി ദിനമായ 11ന് വൈകിട്ട് 3.30ന് ഇലവുംതിട്ട മൂലൂർ സ്മാരകത്തിൽ
നടക്കുന്ന സമ്മേളനത്തിൽ എം.എ. ബേബി അവാർഡുകൾ നൽകും.
വാർത്താ സമ്മേളനത്തിൽ മൂലൂർ സ്മാരകസമിതി വൈസ് പ്രസിഡന്റ് കെ.സി. രാജഗോപാലൻ, ജനറൽ സെക്രട്ടറി വി.വിനോദ്, ശിവരാജൻ കിടങ്ങിൽ, ഡി.പ്രസാദ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |