കുരുമുളക് പറിക്കാനായി സുഹൃത്തുക്കൾക്കൊപ്പം മരത്തിൽ കയറുന്ന നടി അനുശ്രീയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ. രസകരമായ കുറിപ്പിനൊപ്പമാണ് താൻ കുരുമുളക് പറിക്കുന്നതിന്റെ ചിത്രങ്ങൾ താരം തന്റെ ഇൻസ്റ്റാഗ്രാം ഹാൻഡിലിലൂടെ പങ്കുവച്ചത്.
'അവളുടെ പേര് ബ്ലാക്ക് പെപ്പർ എന്നാണ്...പക്ഷെ ഞങ്ങൾ അവളെ ഞങ്ങളുടെ സ്വന്തം കറുത്ത പൊന്ന് എന്നാണ് വിളിക്കുക... ഇതാണ് ഞങ്ങളുടെ കുരുമുളക് കൊടി.. ഞങ്ങടെ കുരുമുളക് പറിക്കാൻ ഞങ്ങൾ മാത്രം മതി... ഞങ്ങൾ വളർത്തും മുളകെല്ലാം ഞങ്ങടെതാകും പൈങ്കിളിയെ...'-അനുശ്രീ കുറിച്ചു.
ഏതായാലും നടിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്. നിരവധി പേരാണ് ചിത്രങ്ങൾക്ക് താഴെയായി രസകരങ്ങളായ കമന്റുകളുമായി എത്തിയത്. 'കുരുമുളക് വിപ്ലവം' എന്ന് ഒരാൾ കമന്റ് ചെയ്തപ്പോൾ സംഗതി 'വേറെ ലെവൽ' എന്നാണ് മറ്റൊരാളുടെ കമന്റ്.