കൊച്ചി: നയതന്ത്ര ചാനൽ വഴിയുള്ള സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജൻസി രജിസ്റ്റർ ചെയ്ത കേസിൽ സ്വപ്ന സുരേഷ് ഉൾപ്പെടെയുള്ള പ്രതികൾ നൽകിയ ജാമ്യാപേക്ഷ എറണാകുളം എൻ.ഐ.എ കോടതി ഇന്ന് പരിഗണിക്കും. സ്വപ്നയ്ക്കു പുറമേ പി.എസ്. സരിത്ത്, കെ.ടി. റമീസ്, ജലാൽ, മുഹമ്മദ് ഷാഫി, റബിൻസ് ഹമീദ്, മുഹമ്മദ് അലി, ഷറഫുദ്ദീൻ എന്നിവരുടേതാണ് ജാമ്യാപേക്ഷ. എൻ.ഐ.എക്കു വേണ്ടി ഹാജരാകുന്ന അസിസ്റ്റന്റ് സോളിസിറ്റർ ജനറൽ അസൗകര്യം അറിയിച്ച സാഹചര്യത്തിലാണ് കേസ് മാറ്റിയത്.
രഹസ്യമൊഴിയുടെ പകർപ്പിനുള്ള അപേക്ഷ ഇന്ന്
സ്വപ്നയടക്കമുള്ളവരുടെ രഹസ്യമൊഴിയുടെ പകർപ്പിനായി ഇ.ഡി നൽകിയ അപേക്ഷയിൽ സാമ്പത്തിക കുറ്റകൃത്യങ്ങളുടെ വിചാരണച്ചുമതലയുള്ള എറണാകുളം അഡി. സി.ജെ.എം കോടതി ഇന്ന് വിധി പറയും. നേരത്തെ മൊഴിപ്പകർപ്പ് ഇ.ഡിക്ക് നൽകുന്നതിനെ കസ്റ്റംസ് എതിർത്തിരുന്നു. സ്വർണക്കടത്ത്, ഡോളർ കടത്ത് കേസുകളിലെ അന്വേഷണം തുടരുകയാണെന്നും മൊഴികൾ നിർണായകമാണെന്നും കസ്റ്റംസ് ചൂണ്ടിക്കാട്ടിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |