ന്യൂഡൽഹി: കർഷക സമരത്തിന്റെ പശ്ചാത്തലത്തിൽ 'ഇന്ത്യയിലെ മാദ്ധ്യമസ്വാതന്ത്ര്യവും സമരക്കാരുടെ സുരക്ഷയും" സംബന്ധിച്ച വിഷയത്തിൽ ബ്രിട്ടീഷ് പാർലമെന്റിൽ തിങ്കളാഴ്ച ചർച്ച നടക്കും. യു.കെ സമയം വൈകിട്ട് 4.30നാണ് ചർച്ച. ഇക്കാര്യം ഹൗസ് ഒഫ് കോമൺസ് പെറ്റിഷൻ കമ്മിറ്റി അറിയിച്ചു. സമരക്കാരുടെ സുരക്ഷയും സ്വാതന്ത്ര്യവും ഉറപ്പാക്കാൻ ഇന്ത്യൻ സർക്കാരിനോട് ആവശ്യപ്പെടുക, ബ്രിട്ടീഷ് സർക്കാർ പ്രസ്താവന ഇറക്കുക എന്നിവ ആവശ്യപ്പെട്ട് ഒരുലക്ഷം പേർ ഒപ്പിട്ട ഇ-പെറ്റിഷൻ ലഭിച്ചിരുന്നു.
പാർലമെന്റിലെ വെസ്റ്റ്മിനിസ്റ്റർ ഹാളിലാണ് ഒന്നരമണിക്കൂർ നീളുന്ന ചർച്ച. സർക്കാരിനെ പ്രതിനിധീകരിച്ച് ഒരു മന്ത്രി മറുപടി നൽകും. സ്‌കോട്ടിഷ് നാഷണൽ പാർട്ടി എം.പി ചർച്ചയ്ക്ക് തുടക്കം കുറിക്കും. കർഷക സമരത്തെ അനുകൂലിക്കുന്ന ലേബർ പാർട്ടിയുടെ എം.പി തൻധേസി ഉൾപ്പെടെയുള്ളവർ
സംസാരിക്കും.
അതേസമയം ബോളിവുഡ് താരം തപ്‌സി പന്നു ഉൾപ്പെടെയുള്ള കർഷക സമരത്തെ അനുകൂലിക്കുന്നുവർക്കെതിരായ ആദായനികുതി റെയ്ഡ് ഉൾപ്പെടെയുള്ള നടപടികളെ സംയുക്ത കിസാൻമോർച്ച അപലപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |