തിരുവനന്തപുരം: യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താൻ ശ്രമിച്ച സംഘത്തിലെ രണ്ടുപേരെ പൊലീസ് അറസ്റ്റുചെയ്തു. ബീമാപ്പള്ളി ഈസ്റ്റ് വേപ്പിന്മൂട് സ്വദേശി ബൈജു റ്റൈറ്റസ് (39), ചെറിയതുറ ഫിഷർമെൻ കോളനിയിൽ പൊട്ടൻ അനി എന്ന അനി (35) എന്നിവരെയാണ് വഞ്ചിയൂർ പൊലീസ് അറസ്റ്റുചെയ്തത്. കഴിഞ്ഞ നവംബർ 30നാണ് സംഭവം. ബീമാപള്ളി വയ്യാമൂല സ്വദേശി ഫൈസലിനെ രാത്രി ഈഞ്ചയ്ക്കലിൽ നിന്നും ബലമായി കാറിൽ കയറ്റിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഫേസ്ബുക്കിലൂടെ അസഭ്യം പറഞ്ഞതിലുള്ള വിരോധത്തിലാണ് ആക്രമണം നടത്തിയത്. സംഭവത്തിനുശേഷം ഒളിവിൽ പോയ പ്രതികളിൽ ഒരാളായ അഭിനന്ദിനെ (21) പൊലീസ് നേരത്തെ പിടികൂടിയിരുന്നു. വഞ്ചിയൂർ എസ്.എച്ച്.ഒ രഗീഷ് കുമാർ, എസ്.ഐ പ്രജീഷ് കുമാർ, എ.എസ്.ഐ അനിൽകുമാർ, സി.പി.ഒമാരായ ശിവ പ്രസാദ്, നവീൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റുചെയ്തത്. പ്രതികളെ റിമാൻഡ് ചെയ്തു. ഒളിവിൽ കഴിയുന്ന പ്രതി ധനുഷിനായി അന്വേഷണം ഊർജിതമാക്കിയതായി ശംഖുംമുഖം എ.സി.പി നിസാർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |