കൊച്ചി:പാലാരിവട്ടം മേൽപ്പാലത്തിലെ ഭാരപരിശോധന ഇന്ന് പൂർത്തിയാകും. പരിശോധനാ റിപ്പോർട്ട് ഉച്ചയോടെ ഡി.എം.ആർ.സി സർക്കാരിന് കൈമാറിയേക്കും. പാലാരിവട്ടം ഫ്‌ളൈഓവറിന്റെ നിർമാണം നാളെ പൂർത്തിയാകുമെന്ന് ഇ ശ്രീധരൻ അറിയിച്ചു. ഡിഎംആർസി നിർമ്മാണം ഏറ്റെടുത്തത് ലാഭം മുന്നിൽ കണ്ടല്ലെന്നും അദ്ദേഹം പറഞ്ഞു
'ഇത് സന്തോഷ മുഹൂർത്തമാണ്. പാലം നിർമാണം സമയബന്ധിതമായി പൂർത്തിയാക്കാനായി.ഊരാളുങ്കൽ സൊസൈറ്റിക്ക് പ്രത്യേക നന്ദി. പാലം എന്ന് തുറക്കണമെന്ന് തീരുമാനിക്കേണ്ടത് സംസ്ഥാന സർക്കാരാണ്.'- അദ്ദേഹം പറഞ്ഞു. ഞായറാഴ്ചയ്ക്കുള്ളിൽ പാലം ആർ ബി ഡി സി കെയ്ക്ക് കൈമാറുമെന്നും ശ്രീധരൻ അറിയിച്ചു.
പാലത്തിലുള്ള 35 മീറ്ററിന്റെയും, 22 മീറ്ററിന്റെയും സ്പാനുകളിലായിരുന്നു ഭാര പരിശോധന. പരിശോധനാ റിപ്പോർട്ട് വിലയിരുത്തി പൊതുമരാമത്തുവകുപ്പും ആർബിഡിസികെയും നൽകുന്ന സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ
പാലം പൊതുജനങ്ങൾക്കായി തുറന്നുനൽകും.പെയിന്റിംഗ് പൊലുള്ള ചെറിയ ജോലികൾ മാത്രമാണ് ഇനി ബാക്കിയുള്ളത്. അഞ്ച് മാസവും പത്ത് ദിവസവും കൊണ്ടാണ് പാലാരിവട്ടം പാലത്തിന്റെ നിർമാണം പൂർത്തിയാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |