തൊടുപുഴ: കോ ഓപ്പറേറ്റീവ് സ്കൂൾ ഓഫ് ലോയുടെ ഓൺലൈൻ പ്രോഗ്രാമായ 'സെറ്റിൽ - 2021'-ന്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. കെ.ടി. ജലീൽ നിർവ്വഹിച്ചു. മഹാത്മാഗാന്ധി സർവ്വകലാശാല വൈസ് ചാൻസലർ ഡോ. സാബു തോമസ് അദ്ധ്യക്ഷത വഹിച്ചു. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താക് മുഖ്യപ്രഭാഷണം നടത്തി.കൂടാ അഡ്വ. ജോസഫ് ജോൺ (ചെയർമാൻ, ബാർ കൗൺസിൽ ), പി.ജെ. ജോർജ്ജ് (മാനേജർ, കോ-ഓപ്പറേറ്റീവ് സ്കൂൾ ഓഫ് ലോ), ഡോ. ഇ.ആർ. ജയറാം (പ്രിൻസിപ്പാൾ, കോ-ഓപ്പറേറ്റീവ് സ്കൂൾ ഓഫ് ലോ), അഡ്വ. അനീഷ ഷംസ് (കൺവീനർ സെറ്റിൽ - 2021, കോ-ഓപ്പറേറ്റീവ് സ്കൂൾ ഓഫ് ലോ) എന്നിവർ പ്രസംഗിച്ചു. തുടർന്ന് എം.കെ.എം.എസ്., സി.ഇ.ഓയും സെറ്റിൽ 2021 കോ-ചെയർമാനുമായ അഡ്വ. രാജേഷ് സി. മുട്ടത്തിന്റെ നേതൃത്വത്തിൽ കൊവിഡിന്റെ പശ്ചാത്തലത്തിൽ മീഡിയേഷൻ എന്ന വിഷയത്തിൽ ചർച്ച സംഘടിപ്പിച്ചു. ശ്രീറാം പഞ്ചു രമേഷ് സെൽവരാജ് , രമ്മിത്ത് കോർ , ഇറാം മജീദ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |