മലപ്പുറം: അമിത്ഷാ പറഞ്ഞ ദുരൂഹമരണം തന്റെ സഹോദരന്റേതെങ്കിൽ അന്വേഷിക്കട്ടെയെന്ന് കാരാട്ട് റസാഖ് എം എൽ എ. സഹോദരന്റെ മരണത്തിൽ കുടുംബത്തിന് സംശയങ്ങളൊന്നുമില്ല. രണ്ടുവർഷം മുമ്പുളള മരണത്തെ കുറിച്ച് ഇപ്പോൾ പറയുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നും അദ്ദേഹം പറഞ്ഞു.
അമിത്ഷായുടെ കൈയിൽ തെളിവുണ്ടെങ്കിൽ വെളിപ്പെടുത്തട്ടേയെന്നും അന്വേഷണത്തിന് കേന്ദ്ര ഏജൻസികൾക്ക് നിർദേശം നൽകട്ടെയെന്നും കാരാട്ട് റസാഖ് പറഞ്ഞു. ഇന്നലെ വിജയയാത്രയുടെ സമാപനത്തിൽ പിണറായിയോടുളള അമിത് ഷായുടെ ശംഖുമുഖം ചോദ്യങ്ങളിൽ ഏറ്റവും ചർച്ചയാകുന്നത് സാക്ഷിയുടെ മരണത്തെ കുറിച്ചുളള ചോദ്യമാണ്.
സ്വർണക്കടത്ത് വിവാദത്തിൽ പ്രധാനസാക്ഷിയായ ഒരാളുടെ ദുരൂഹമരണത്തെ കുറിച്ച് അന്വേഷിച്ചിരുന്നോ എന്നായിരുന്നു ആഭ്യന്തരമന്ത്രി അമിത് ഷായുടെ ചോദ്യം. അന്വേഷണ ഏജൻസികളെ രാഷ്ട്രീയമായി ഉപയോഗിക്കുന്നുവെന്ന് മുഖ്യമന്ത്രി ആരോപിക്കുമ്പോൾ ഏജൻസികളുടെ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ചോദ്യമെന്നായിരുന്നു അമിത് ഷാ ഇന്നലെ പറഞ്ഞത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |