കോഴിക്കോട്: എലത്തൂരിൽ നിന്നു വീണ്ടും ജനവിധി തേടുന്ന മന്ത്രി എ.കെ ശശീന്ദ്രനെതിരെ സേവ് എൻ.സി.പി യുടെ പേരിൽ പലയിടത്തും പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. എലത്തൂർ ടൗൺ പരിസരത്തും പാവങ്ങാടുമാണ് പോസ്റ്ററുകൾ ഏറെയും.
എ.കെ ശശീന്ദ്രന്റെ ഫോൺവിളി വിവാദം എൻ.സി.പിയും എൽ.ഡി.എഫും മറക്കരുത്, എലത്തൂരിലെ യുവാക്കളെ പരിഗണിക്കുക . എന്നിങ്ങനെയാണ് പോസ്റ്റർ പ്രചാരണം.ശശീന്ദ്രനെ വീണ്ടും സ്ഥാനാർത്ഥിയാക്കുന്നതിൽ എൻ.സി.പിയിലെ ഒരു വിഭാഗത്തിന് ശക്തമായ എതിർപ്പുണ്ട്. ദിവസങ്ങൾക്കു മുമ്പ് പാർട്ടി സംസ്ഥാന പ്രസിഡന്റ് പങ്കെടുത്ത എൻ.സി.പി ജില്ലാ നേതൃയോഗത്തിൽ സ്ഥാനാർത്ഥിനിർണയത്തെച്ചൊല്ലിയുണ്ടായ വാക്കേറ്റം കൈയാങ്കളിയിൽ വരെ എത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |