തിരുവനന്തപുരം: കേരള മീഡിയ അക്കാഡമി കൊച്ചി, തിരുവനന്തപുരം സെന്ററുകളിൽ നടത്തുന്ന ഫോട്ടോ ജേണലിസം കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. തിയറിയും പ്രാക്ടിക്കലും ഉൾപ്പടെ മൂന്ന് മാസമാണ് കോഴ്‌സിന്റെ കാലാവധി. ഓരോ സെന്ററിലും 25 സീറ്റുകൾ ഒഴിവുണ്ട്. സർക്കാർ അംഗീകാരമുള്ള കോഴ്‌സിന് 25000 രൂപയാണ് ഫീസ്. പ്ലസ് ടു വിദ്യാഭ്യാസയോഗ്യതയുള്ളവർ 17ന് മുൻപായി അപേക്ഷിക്കാം. അക്കാഡമി വെബ്‌സൈറ്റായ www.keralamediaacademy.org നിന്നു ഫോം ഡൗണ്‍ലോഡ് ചെയ്യാം.
അപേക്ഷ അയയ്‌ക്കേണ്ട വിലാസം (സെക്രട്ടറി, കേരള മീഡിയ അക്കാഡമി, കാക്കനാട്, കൊച്ചി - 30 / കേരള മീഡിയ അക്കാദമി സബ്‌സെന്റർ, ശാസ്തമംഗലം, ഐ.സി.ഐ.സി.ഐ ബാങ്കിന് എതിർവശം, തിരുവനന്തപുരം - 10). ഫോൺ: 0484 2422275, 2422068, 0471 2726275.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |