റിയാദ്: സൗദി രാജകുമാരൻ ബന്ദർ ബിൻ സുൽത്താന്റെ ഉടമസ്ഥതയിലുള്ള ഇംഗ്ലണ്ടിലെ കൺട്രി എസ്റ്റേറ്റായ ഗ്ലിംപ്ടൺ പാർക്ക് ബഹ്‌റൈൻ രാജ കുടുംബത്തിന് വിറ്റതായി റിപ്പോർട്ട്. 120 ദശലക്ഷം പൗണ്ടിനാണ് ഫെബ്രുവരിയിൽ വിൽപ്പന നടന്നതെന്നാണ് വിവരം.ഗ്ലിംപ്ടൺ പാർക്കിന്റെ നടത്തിപ്പുകാരായ ഗ്ലിംപ്ടൺ എസ്റ്റേറ്റ്‌സ് ലിമിറ്റഡ് സമർപ്പിച്ച റിപ്പോർട്ടിൽ എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശം മാറിയതായി രേഖപ്പെടുത്തിയിട്ടുണ്ട്. എസ്റ്റേറ്റിന്റെ ഉടമയായി ബഹറൈൻ ഭരണാധികാരി ഹമദ് ബിൻ ഈസ അൽ ഖലീഫയെയും അദ്ദേഹത്തിന്റെ മകനും കിരീടാവകാശിയുമായ സൽമാൻ ബിൻ ഹമദ് ബിൻ ഈസ അൽ ഖലീഫയെയുമാണ് റിപ്പോർട്ടിൽ കാണിച്ചിരിക്കുന്നത്. അതേസമയം, എസ്റ്റേറ്റ് വിൽപ്പനയെ കുറിച്ച് ബന്ദർ രാജകുമാരന്റെ പ്രതിനിധികളോ ബഹ്റൈൻ രാജ കുടുംബമോ പ്രതികരിച്ചില്ല. അന്തരിച്ച സൗദി കിരീടവകാശി സുൽത്താൻ ബിൻ അബ്ദുൾ അസീസ് അൽ സൗദിന്റെ ഉമസ്ഥതയിലുള്ള ലണ്ടൻ നൈറ്റ്‌സ്ബ്രിഡ്ജിലെ 45 മുറികളുള്ള വീട് ചൈനീസ് കോടീശ്വരനായ ചിയുംഗ് ചുംഗ് കിയു 200 ദശലക്ഷം പൗണ്ടിന് കഴിഞ്ഞ വർഷം വാങ്ങിയിരുന്നു.
സൗദി അറേബ്യയിലെ ഒരു മുതിർന്ന രാഷ്ട്രതന്ത്രജ്ഞനും അമേരിക്കയിലെ സൗദി അംബാസഡറുമായിരുന്ന ബന്ദർ രാജകുമാരൻ 1990 കളിൽ 11 ദശലക്ഷം പൗണ്ടിനാണ് ഈ എസ്റ്റേറ്റ് വാങ്ങിയത്. പിന്നീട് അദ്ദേഹം 42 ദശലക്ഷം പൗണ്ടോളം എസ്റ്റേറ്റിന്റെ നവീകരണത്തിനായി ചെലവഴിച്ചുവെന്നും റിപ്പോർട്ടുണ്ട്. മനോഹരമായ ഈ എസ്റ്റേറ്റിൽ പതിനെട്ടാം നൂറ്റാണ്ടിൽ നിർമ്മിച്ച വീട്, പാർക്ക് ലാൻഡ്, ക്രിസ്ത്യൻ പള്ളി എന്നിവയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |