ന്യൂഡൽഹി: കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഏപ്രിൽ ആറിന് ലാവ്‌ലിൻ കേസ് സുപ്രീംകോടതി പരിഗണിക്കും. നാലാം നമ്പർ കോടതിയിൽ ജസ്റ്റിസ് യു.യു ലളിത് അദ്ധ്യക്ഷനായ ബെഞ്ചിൽ നാലാമത്തെ കേസാണിത്.
മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവരെ വെറുതെവിട്ട ഹൈക്കോടതി വിധിക്കെതിരെ സി.ബി.ഐയും, വിചാരണ നേരിടണമെന്ന വിധിക്കെതിരെ കസ്തൂരിരംഗ അയ്യർ, ആർ. ശിവദാസൻ നായർ തുടങ്ങിയ പ്രതികളും നൽകിയ അപ്പീലുകളും കോൺഗ്രസ് നേതാവ് വി.എം സുധീരൻ നൽകിയ ഹർജിയുമാണ് സുപ്രീംകോടതിക്ക് മുന്നിലുള്ളത്. സി.ബി.ഐ കൂടുതൽ സമയം ആവശ്യപ്പെട്ടതിനാൽ നിരവധി തവണ മാറ്റിവയ്ക്കുകയായിരുന്നു. വിചാരണക്കോടതിയും ഹൈക്കോടതിയും ഒരേ തീരുമാനമെടുത്ത കേസിൽ ശക്തമായ തെളിവുണ്ടെങ്കിൽ മാത്രമേ ഇടപെടുവെന്ന് നേരത്തെ ഹർജി പരിഗണിച്ച വേളയിൽ ജസ്റ്റിസ് യു.യു ലളിത് വാക്കാൽ പറഞ്ഞിരുന്നു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |