തിരുവനന്തപുരം: കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയായ പിണറായി വിജയന് സഖാവെന്ന വിളിപ്പേര് പോലും ഇഷ്ടമല്ലെന്നും അതുകൊണ്ടാണ് അദ്ദേഹം ക്യാപ്ടനെന്ന് സ്വയംവിശേഷിപ്പിക്കുന്നതെന്നും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. വ്യക്തി ആരാധനയിൽ അഭിരമിക്കുന്ന നേതാവായി മുഖ്യമന്ത്രി മാറി. കോടിയേരിയും പി. ജയരാജനും കാനവും ക്യാപ്ടൻ പദപ്രയോഗത്തെ തള്ളിക്കളയുമ്പോൾ തന്നെ ക്യാപ്ടനെന്ന് വിളിക്കുന്നതിൽ ആശയക്കുഴപ്പം ഉണ്ടാക്കേണ്ട ആവശ്യമില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഇല്ലാത്ത പ്രതിച്ഛായ വർദ്ധിപ്പിക്കാൻ 800 കോടി ചെലവാക്കിയ മുഖ്യമന്ത്രിയിൽ നിന്നും ഇതിനപ്പുറം ഒരു മറുപടി പ്രതീക്ഷിക്കേണ്ടതില്ല. തിരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിൽ എത്തുമ്പോൾ തികഞ്ഞ ശുഭാപ്തിവിശ്വാസവും വിജയപ്രതീക്ഷയുമാണ് കോൺഗ്രസിനും യു.ഡി.എഫിനും.ആത്മവിശ്വാസം ഇരട്ടിയായി. ജനങ്ങളിൽ നിന്നും ഈ സർക്കാർ ഒരുപാട് അകന്നുപോയതായും മുല്ലപ്പള്ളി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |