ആർഎസ്എസുകാർ തന്റെ വാഹനം ആക്രമിച്ച സംഭവത്തിൽ പ്രതികരണവുമായി നേമത്തെ യുഡിഎഫ് സ്ഥാനാർത്ഥിയും എംപിയുമായ കെ മുരളീധരൻ. പരാജയഭീതി പൂണ്ട ബിജെപിക്കാർ തന്റെ വാഹനം ആക്രമിച്ചുവെന്നും വോട്ടർമാരെ കണ്ട് വോട്ടഭ്യർത്ഥിക്കുന്നതിനിടെയാണ് സംഭവമുണ്ടായതെന്നും മുരളീധരൻ തന്റെ ഫേസ്ബുക്ക് പോസ്റ്റ് വഴി പറയുന്നു. കേരളത്തിൽ ജനാധിപത്യത്തിന്റെ ചരിത്രത്തിൽ അപൂർവ്വമായ സംഭവമാണ് സ്ഥാനാർത്ഥിയെ ആക്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മുരളീധരനും ഒപ്പമുണ്ടായിരുന്ന പ്രവർത്തകർക്കും നേരെ ആർഎസ്എസ് ആക്രമണമുണ്ടായത്. വെള്ളായണി സ്റ്റുഡിയോ റോഡ് പരിസരത്തുള്ള വീടുകളിൽ കയറി വോട്ടഭ്യർത്ഥന നടത്തിയപ്പോഴായിരുന്നു സ്ഥാനാർത്ഥിക്കും പ്രവർത്തകർക്കും നേരെ ആക്രമണം നടന്നത് . തിങ്കളാഴ്ച രാത്രിയാണ് സംഭവം. വീടുകളിലെത്തി കെ മുരളീധരൻ പണം നൽകുകയാണ് എന്ന് ആരോപിച്ചുകൊണ്ടായിരുന്നു ആർഎസ്എസുകാർ ആക്രമിച്ചത്.
മുരളീധരൻ സഞ്ചരിച്ച വാഹനത്തിനും കേടുപാടുകളുണ്ട്. ആക്രമണത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സംസ്ഥാന സെക്രട്ടറി നേമം സജീർ, നേമം ബ്ളോക്ക് സെക്രട്ടറി വിവേക് എന്നിവർക്ക് പരിക്കേറ്റിട്ടുണ്ട്. ഇരുവരെയും നേമം താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. മുരളീധരന് പരിക്കേറ്റിട്ടില്ല. സംഭവത്തിൽ പൊലീസിന് പരാതി നൽകുമെന്നും നാളെ രാവിലെ ഇത് സംബന്ധിച്ച് വാർത്താസമ്മേളനം നടത്തുമെന്നും നേമത്തെ യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി അറിയിച്ചിട്ടുണ്ട്.
കുറിപ്പ് ചുവടെ:
'പരാജയഭീതി പൂണ്ട ബി.ജെ.പി ആർ.എസ്.എസ് പ്രവർത്തകർ എന്റെ വാഹനം ആക്രമിച്ചു.
വോട്ടർമാരെ നേരിൽ കണ്ട് വോട്ട് അഭ്യർത്ഥിക്കുന്നതിനിടയിലാണ് അക്രമമുണ്ടായത്.ഇതിനുള്ള മറുപടി നേമത്തെ ജനങ്ങൾ തരും.
അക്രമത്തെ തടയാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഷെജീറിന് പരിക്കേറ്റു.
കേരളത്തിൽ ജനാധിപത്യത്തിന്റെ ചരിത്രത്തിൽ അപൂർവ്വമായ സംഭവമാണ് സ്ഥാനാർത്ഥിയെ ആക്രമിക്കുന്നത്.
ഇതിനെതിരെ നേമത്തെ പ്രബുദ്ധരായ വോട്ടർമാർ നാളെ ബാലറ്റിലൂടെ ശക്തമായി പ്രതികരിക്കും.നേമത്തെ ഗുജറാത്താക്കാൻ ഒരു സംഘപരിവാർ ശക്തിയെയും അനുവദിക്കില്ല.വർഗീയതക്കെതിരെ ഓരോ നിമിഷവും പോരാടുക തന്നെ ചെയ്യും.'
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |