കേരളത്തിലും തമിഴ്നാട്ടിലും ഇന്നലെ നടന്ന തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ പ്രമുഖ താരങ്ങൾ എത്തിയപ്പോൾ
ആവേശം ആകാശത്തോളമുയർന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഭരണം കയ്യാളേണ്ട ജന നേതാക്കളെ തിരഞ്ഞെടുക്കാൻ വെള്ളിത്തിരയിലെ സൂപ്പർ താരങ്ങളുമെത്തി. രജനിയും കമലും മമ്മൂട്ടിയും വിജയ്യും അജിത്തും സൂര്യയും വിക്രമും സുരേഷ് ഗോപിയുമൊക്കെ വോട്ട് രേഖപ്പെടുത്തിയ താരങ്ങളിൽ പെടും.
മമ്മൂട്ടിയും ഭാര്യ സുൽഫത്തും എറണാകുളം പൊന്നുരുന്നി സി.കെ.എസ്. സ്കൂളിലാണ് വോട്ട് ചെയ്യാനെത്തിയത്. മമ്മൂട്ടി വോട്ട് ചെയ്യുന്നത് റിപ്പോർട്ട് ചെയ്യാനെത്തിയ മാദ്ധ്യമ പ്രവർത്തകരെ എൻ.ഡി.എ പ്രവർത്തകർ തടഞ്ഞതും വിവാദമായി. തുടർന്ന് മാദ്ധ്യമ പ്രവർത്തകരും ബി.ജെ.പി പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായെങ്കിലും മമ്മൂട്ടിയിൽ നിന്ന് പ്രതികരണമൊന്നുമുണ്ടായില്ല.
തിരുവനന്തപുരത്തെ ശാസ്തമംഗലം എൻ.എസ്.എസ്. ഹൈസ്കൂളിലെ 90-ാം നമ്പർ ബൂത്തിലാണ് സുരേഷ് ഗോപി വോട്ട് രേഖപ്പെടുത്തിയത്. തൃശൂരിലെ എൻ.ഡി.എ സ്ഥാനാർത്ഥിയായ സുരേഷ് ഗോപി തൃശൂരിലെ വിവിധ ബൂത്തുകൾ സന്ദർശിച്ചശേഷം ഹെലികോപ്ടറിലാണ് തിരുവനന്തപുരത്തത്തിയത്. ചെന്നൈ നീലാങ്കരിയിലെ വേൽസ് യൂണിവേഴ്സിറ്റി ബൂത്തിൽ ഇന്ധനവിലയിൽ പ്രതിഷേധിച്ച് സൈക്കിളിൽ വോട്ട് ചെയ്യാനെത്തിയ തമിഴ് സൂപ്പർ താരം വിജയിന്റെ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ തരംഗമായി. എന്നാൽ പോളിംഗ് ബൂത്ത് വീടിനടുത്തായിരുന്നതിനാലും പോളിംഗ് ബൂത്തിൽ പാർക്കിംഗ് സൗകര്യമില്ലാതിരുന്നതിനാലുമാണ് വിജയ്െെസക്കിളിൽ എത്തിയതെന്ന് അദ്ദേഹത്തിന്റ അടു ത്ത വൃത്തങ്ങൾ അറിയിച്ചു.
തമിഴകത്തെ സൂപ്പർ താരങ്ങളായ രജനികാന്തും കമൽ ഹാസനും അജിത്തും സൂര്യയും വിക്രമും കാർത്തിയുംശിവകാർത്തികേയനുമാെക്കെ വോട്ട് ചെയ്യാനെത്തിയിരുന്നു.
ദിലീപും പൃഥ്വിരാജും ടൊവിനോ തോമസും ഉണ്ണി മുകുന്ദനും ഇന്ദ്രജിത്തും ഭാര്യ പൂർണിമയും ജയസൂര്യയും തിരുവനന്തപുരം സെൻട്രലിലെ എൻ.ഡി.എ സ്ഥാനാർത്ഥി കൃഷ്ണകുമാറും കൊല്ലത്തെ ഇടത് സ്ഥാനാർത്ഥി മുകേഷും, പത്തനാപുരത്തെ ഇടതു സ്ഥാനാർത്ഥി കെ.ബി. ഗണേഷ് കുമാറുംഅഭിനേതാക്കളായ കീർത്തി സുരേഷും അച്ഛൻ സുരേഷും അമ്മ മേനകയും നമിത പ്രമോദും പ്രിയങ്ക നായരും ആഷിക് അബുവും റിമ കല്ലിംഗലും സൗബീൻ ഷാഹിറുമൊക്കെ വോട്ട് രേഖപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |