തൃശൂർ: എൽ.ഡി.എഫിന് തുടർഭരണം ഉറപ്പാണെന്ന് സി.പി.എം സംസ്ഥാന ആക്‌ടിംഗ് സെക്രട്ടറി എ. വിജയരാഘവൻ പറഞ്ഞു. തൃശൂർ കേരളവർമ്മ കോളേജിൽ വോട്ടു ചെയ്യാനെത്തവേ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷത്തിന്റേത് നെഗറ്റീവ് രാഷ്ട്രീയമാണ്. എൽ.ഡി.എഫ് മികച്ച സംഘടനാ പ്രവർത്തനമാണ് നടത്തിയത്. അതിന്റെ ഫലമുണ്ടാകും. വികസനം ചർച്ച ചെയ്യാതെ അനാവശ്യ വിവാദം മാത്രം സൃഷ്ടിച്ച് കള്ളം പ്രചരിപ്പിച്ചു. പല വ്യക്തികൾക്കും സംഘടനകൾക്കും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും അതിനെ അങ്ങനെ കണ്ടാൽ മതിയെന്നും എൻ.എസ്.എസ് ആരോപണങ്ങളെക്കുറിച്ച് മറുപടിയായി പറഞ്ഞു.
ഒളിഞ്ഞും തെളിഞ്ഞും പല സമയങ്ങളിലും പല സഖ്യങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ അത്തരം സഖ്യങ്ങളെ തള്ളിയാണ് എല്ലാക്കാലത്തും എൽ.ഡി.എഫ് ജയിച്ചതെന്നും വിജയരാഘവൻ ആവർത്തിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |