കരോളിന: ചാർളിസ്റ്റൺ ഡബ്ല്യു.ടി.എ ടെന്നിസ് ടൂർണമെന്റിൽ ലോക ഒന്നാം നമ്പർ താരം ആഷ്ലി ബാർട്ടിക്ക് തോൽവി. ക്വാർട്ടറിൽ 71-ാം റാങ്കുകാരി സ്പാനിഷ് താരം പൗല ബഡോസയാണ് ഓസീസ് സെൻസേഷൻ ബാർട്ടിയെ അട്ടിമറിച്ചത്. നേരിട്ടുള്ള സെറ്റുകളിൽ 6-4,6-3നായിരുന്നു പൗലയുടെ ജയം. ഏഴ് എയിസുകളാണ് മത്സരത്തിൽ പൗല പായിച്ചത്. നിലവിലെ ചാമ്പ്യനായ ബാർട്ടി മിയാമി ഓപ്പൺ ജയിച്ചതിന്റെ ആത്മവിശ്വാസവുമായാണ് ഇവിടെയെത്തിയത്. സെമി ഫൈനലിൽ പൗല റഷ്യയുടെ വെറോണിക്ക കുഡെർമെറ്റോവയെ നേരിടും. വെറോണിക്കയും ക്വാർട്ടറിൽ അട്ടിമറി നടത്തിയാണ് സെമി ഉറപ്പിച്ചത്. അമേരിക്കയുടെ സൊലേൻ സ്റ്റെഫാനെയാണ് വെറോണിക്ക ക്വാർട്ടറിൽ വീഴ്ത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |