
കൊച്ചി: ഉപഭോക്താക്കൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ മനസിലാക്കാനും അവർക്ക് നൽകുന്ന സേവനങ്ങൾ തുടർച്ചയായി മെച്ചപ്പെടുത്താനുമായി എയർടെൽ ഉപഭോക്തൃ ദിനം ആഘോഷിച്ചു. നേതൃനിരയിലുള്ളർ മുതൽ ഫംഗ്ഷണൽ സ്പെഷ്യലിസ്റ്റുകൾ വരെയുള്ള ഏകദേശം ഇരുപതിനായിരം എയർടെൽ ജീവനക്കാർ നേരിട്ട് ഫീൽഡിൽ ഇറങ്ങുകയും ഉപഭോക്താക്കളുമായി നേരിട്ട് ഇടപെടുന്ന ജീവനക്കാർക്കൊപ്പം പ്രവർത്തിക്കുകയും ചെയ്തു. ഫീൽഡ് എൻജിനീയർമാർക്കൊപ്പം വീടുകളും കടകളും സന്ദർശിക്കുകയും റീട്ടെയ്ൽ കേന്ദ്രങ്ങളിലും സേവന കേന്ദ്രങ്ങളിലും ചെന്ന് ഉപഭോക്താക്കളുമായി സംവദിക്കുകയും ചെയ്തു. ഏറ്റവുമധികം പ്രാധാന്യം നൽകേണ്ട പ്രശ്നങ്ങൾ മറകളില്ലാതെ മനസിലാക്കുകയാണ് ലക്ഷ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |