തിരുവനന്തപുരം: മന്ത്രി കെടി ജലീലിനെതിരായ ലോകായുക്ത വിധിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ തീരുമാനമെടുക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. മാദ്ധ്യമങ്ങളിൽ വന്ന വിവരം മാത്രമാണ് തനിക്കുള്ളത്. കോടതി വിധി ഔദ്യോഗിക രൂപത്തിൽ മുഖ്യമന്ത്രിയ്‌ക്ക് കിട്ടട്ടെയെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.
ബന്ധുനിയമന ആരോപണത്തിൽ മന്ത്രി കെ.ടി. ജലീൽ കുറ്റക്കാരനാണെന്നായിരുന്നു ലോകായുക്ത വിധി. ആരോപണം പൂർണമായും സത്യമാണെന്നും ജലീൽ സ്വജനപക്ഷപാതം കാട്ടിയെന്നും അദ്ദേഹത്തിന് സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നും ലോകായുക്തയുടെ റിപ്പോർട്ടിൽ പറയുന്നു
ബന്ധുവായ കെ.ടി. അദീബിനെ ന്യൂനപക്ഷ വികസന ധനകാര്യകോർപറേഷനിൽ ജനറൽ മാനേജറായി നിയമിച്ചതാണ് വിവാദത്തിനിടയാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |