കൊച്ചി: വാളയാർ പെൺകുട്ടികളുടെ അമ്മയ്‌ക്കെതിരെ ഫേസ്ബുക്കിൽ അപകീർത്തികരമായി പോസ്റ്റിട്ടെന്നാരോപിച്ച് സാമൂഹിക പ്രവർത്തകൻ അഡ്വ. ഹരീഷ് വാസുദേവന്റെ ഓഫീസിലേക്ക് ദളിത് സംഘടനകൾ പ്രതിഷേധ പ്രകടനം നടത്തി. വിവിധ ദളിത് സംഘടനകളുടെ നേതൃത്വത്തിൽ നടന്ന പ്രകടനത്തിൽ വാളയാർ പെൺകുട്ടികളുടെ അമ്മയും പങ്കെടുത്തു. മാർച്ച് ഓഫീസിന് മുന്നിൽ പൊലീസ് തടഞ്ഞു.
പ്രതിഷേധം നടക്കുമ്പോൾ ഹരീഷ് വാസുദേവൻ കൊച്ചിയിൽ ഉണ്ടായിരുന്നില്ല. ആദിവാസി ഗോത്രമഹാസഭ നേതാവ് എം. ഗീതാനന്ദൻ, സി.എസ്. മുരളി തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. ധർമ്മടത്ത് മുഖ്യമന്ത്രിക്കെതിരെ താൻ മത്സരിച്ച സാഹചര്യത്തിൽ വന്ന പോസ്റ്റ് ഗൂഢാലോചനയുടെ ഭാഗമാണെന്നും നിയമപരമായി നേരിടുമെന്നും വാളയാർ പെൺകുട്ടികളുടെ അമ്മ പ്രതികരിച്ചു.
രണ്ടു മക്കൾ നഷ്ടപ്പെട്ട ആ സ്ത്രീയോട് ഉള്ള എന്റെ എല്ലാ സഹതാപവും അവരുടെ ചെയ്തികൾ അറിഞ്ഞപ്പോൾ ഇല്ലാതായതായി ഹരീഷ് തിരഞ്ഞെടുപ്പ് ദിവസത്തെ തന്റെ പോസ്റ്റിൽ പറഞ്ഞിരുന്നു. എഴുതിയതിൽ ഒരു വരി നുണയാണെന്നു തെളിയിക്കാനായാൽ എനിക്കെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കണം. നമുക്ക് കോടതിയിൽ കാണാമെന്നും ഹരീഷ് തന്റെ പോസ്റ്റിൽ വെല്ലുവിളിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |