കൊച്ചി: തന്റെ ആരോഗ്യം അത്ര നല്ല അവസ്ഥയിലല്ലെന്നും അതിനാൽ രാജിക്കാര്യം സംബന്ധിച്ചുള്ള തന്റെ പ്രതികരണം ചോദിക്കരുതെന്നും മാദ്ധ്യമങ്ങളോട് അഭ്യർത്ഥിച്ച് മുൻ മന്ത്രി കെടി ജലീൽ. തന്റെ കഴുത്തിൽ കെട്ടിക്കിടന്ന ഫാറ്റ് നീക്കാനുള്ള ശസ്ത്രക്രിയ അടുത്തിടെയാണ് കഴിഞ്ഞതെന്നും മുഖത്ത് നീർക്കെട്ടുണ്ടെന്നും അതിനാലാണ് മാദ്ധ്യമങ്ങളെ കാണാതെ ഫേസ്ബുക്ക് വഴി താൻ രാജിവയ്ക്കുന്ന കാര്യം അറിയിച്ചതെന്നും മുൻ മന്ത്രി വ്യക്തമാക്കുന്നു. മുഖത്ത് നീക്കെട്ടുള്ളത് കാരണം രണ്ടാഴ്ചത്തേക്ക് വിശ്രമം നിർദ്ദേശിച്ചിരിക്കുകയാണെന്നും അദ്ദേഹം വിശദീകരിച്ചു.
'കഴിഞ്ഞ ഒമ്പതാം തീയതി തൃശൂര്‍ അമലയില്‍ വെച്ച് ഒരു സര്‍ജറി കഴിഞ്ഞിരുന്നു. മുഖത്ത് നീര്‍കെട്ടുള്ളതിനാല്‍ രണ്ടാഴ്ച വിശ്രമം അനിവാര്യമാണെന്നാണ് ഡോക്ടര്‍ നിര്‍ദ്ദേശിച്ചത്. മാദ്ധ്യമ പ്രവര്‍ത്തകരെ കാണാതെ രാജിക്കാര്യം ഫെയ്‌സ് ബുക്കിലൂടെ അറിയിച്ചത് അതുകൊണ്ടാണ്. അസുഖം പൂര്‍ണ്ണമായും ഭേദമാകുന്ന മുറക്ക് നേരില്‍ കാണാം. അതുവരെ എന്റെ അഭിപ്രായ പ്രകടനങ്ങള്‍ എഫ്ബിയില്‍ കുറിക്കാനേ കഴിയൂ.'-കെടി ജലീൽ പറഞ്ഞു. മാദ്ധ്യമപ്രവർത്തകർ ബൈറ്റിനായി വരാതിരിക്കാൻ ശ്രദ്ധിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിക്കുന്നു.
ഫോൺ അറ്റൻഡ് ചെയ്യാൻ കഴിയാത്തതുകൊണ്ടാണ് പലരും വിളിച്ചിട്ടും എടുക്കാതിരുന്നതെന്നും ഒരാൾക്ക് മാത്രമായി അഭിമുഖം നൽകുന്നത് ശരിയല്ലല്ലോ. സംസാരിക്കുമ്പോൾ എല്ലാവരോടുമായി ഒരുമിച്ചേ സംസാരിക്കുകയുള്ളൂ. ജലീൽ പറഞ്ഞു. ബന്ധുനിയമന വിഷയത്തിലെ ലോകായുക്ത വിധിയെ തുടര്‍ന്നാണ് കെടി ജലീല്‍ മന്ത്രിസ്ഥാനം രാജിവച്ചത്. തന്റെ രക്തം ഊറ്റിക്കുടിക്കാന്‍ വെമ്പുന്നവര്‍ക്ക് തല്‍ക്കാലം ആശ്വസിക്കാമെന്നും രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറിയ വിവരം സന്തോഷപൂര്‍വ്വം അറിയിക്കുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.
content highlight: kt jaleel requests media not to visit and ask him questions as he just had a surgery.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |