തന്റെ മകൾ ഹൻസികയുടെ തമാശ വീഡിയോ പങ്കുവച്ച് നടനും തിരുവനന്തപുരം സെൻട്രൽ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിയുമായ കൃഷ്ണകുമാർ. പ്രത്യേക മുഖഭാവങ്ങളും ഫിൽറ്ററുകളും ചേർത്തുകൊണ്ട് നിർമിച്ച ഹൻസികയുടെ വീഡിയോ ആണ് നടൻ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴി പങ്കുവച്ചത്.
'ഡാർളിംഗ് ഹൻസു വലിയൊരു തമാശക്കാരിയാണ്(ഡാർളിംഗ് ഹൻസു ഈസ് സോ ഫണി)'-എന്നും ഈ വീഡിയോയ്‌ക്കൊപ്പം കൃഷ്ണകുമാർ കുറിച്ചിട്ടുണ്ട്. തന്റെ അച്ഛൻ പങ്കുവച്ച വീഡിയോയ്ക്ക് കീഴിലായി രണ്ട് 'ചക്കിൾ' ഇമോജിയുമായി ഹൻസിക തന്റെ പ്രതികരണവും വ്യക്തമാക്കിയിട്ടുണ്ട്.
ഇലക്ഷൻ പ്രചാരണം കാരണം താൻ ആകെ നിറംമങ്ങി എന്നാണ് മക്കളുടെ അഭിപ്രായം എന്ന് കൃഷ്ണകുമാർ സോഷ്യൽ മീഡിയ വഴി ഈയിടയ്ക്ക് പറഞ്ഞത് വാർത്തയായിരുന്നു.
തന്നെ കണ്ട് തന്റെ മക്കൾ 'വാനില അച്ഛൻ ഇപ്പോൾ ചോക്ലേറ്റ് അച്ഛൻ ആയെന്നാണ്' മക്കൾ പറഞ്ഞതെന്നായിരുന്നു കൃഷ്ണകുമാർ പറഞ്ഞത്. 20 ദിവസത്തോളം നീണ്ട തിരഞ്ഞെടുപ്പ് പ്രചാരണം കാരണമാകാം തന്റെ നിറം മങ്ങിയതെന്നും നടൻ പറഞ്ഞിരുന്നു.
content highlight: krishnakumar shares daughter hansikas funny video through instagram.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |