തൃശൂർ: തൃശൂർ പൂരത്തിന്റെ പശ്ചാത്തലത്തിൽ കൂടുതൽ പേർക്ക് കൊവിഡ് വാക്‌സിൻ നൽകും. കളക്ടറുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ഓരോ ഘടകപൂരത്തിനും 200 പേർക്ക് സൗജന്യമായി വാക്‌സിൻ നൽകും. വാക്‌സിൻ സ്വീകരിച്ചവർക്ക് ഘടകപൂരത്തിന്റെ ഭാഗമാകാം.
അതേസമയം തൃശൂർ പൂരത്തിന് കൂടുതൽ പേർക്ക് പാസ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഘടക ക്ഷേത്രങ്ങൾ രംഗത്തെത്തിയിട്ടുണ്ട്.500 പാസ് വീതം നൽകണമെന്നാണ് ആവശ്യം. ഘടക ക്ഷേത്രങ്ങളെ അവഗണിക്കുന്നതായും പരാതി ഉയർന്നിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |