SignIn
Kerala Kaumudi Online
Wednesday, 07 January 2026 12.53 PM IST

മുഖ്യമന്ത്രിയുടെ നീക്കത്തിന് തിരിച്ചടി: കെ.സുരേന്ദ്രൻ

Increase Font Size Decrease Font Size Print Page
k-surendran

തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് അട്ടിമറിക്കാനുള്ള സംസ്ഥാന സർക്കാരിന്റെയും മുഖ്യമന്ത്രിയുടെയും നീക്കത്തിനുള്ള ശക്തമായ തിരിച്ചടിയാണ് ഹൈക്കോടതി വിധിയെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ പറഞ്ഞു. ഇ.ഡിക്കെതിരായ കേസ് കോടതി റദ്ദാക്കിയതോടെ സർക്കാരിന്റെ എല്ലാ ആയുധങ്ങളുടെയും മുനയൊടിഞ്ഞതായി അദ്ദേഹം പ്രസ്താവിച്ചു.

കേരളം ഒരു സ്വതന്ത്ര രാജ്യമാണെന്ന പിണറായി വിജയന്റെ നിലപാടിനേറ്റ കനത്ത തിരിച്ചടിയാണിത്. രാജ്യത്തിന്റെ ഭരണഘടനയെ നോക്കുകുത്തിയാക്കി അഴിമതിയിൽ നിന്നു രക്ഷപ്പെടാമെന്നായിരുന്നു മുഖ്യമന്ത്രി വിചാരിച്ചത്. അതിന് വേണ്ടി രാജ്യത്ത് കേട്ടുകേൾവി ഇല്ലാത്ത രീതിയിൽ കേന്ദ്ര ഏജൻസികൾക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച മുഖ്യമന്ത്രി ജനങ്ങളോട് മാപ്പ് പറയണം. ഭരണഘടനയും ജനാധിപത്യവുമൊന്നും തനിക്ക് ബാധകമല്ലെന്ന പിണറായിയുടെ ധാരണ ഇനിയെങ്കിലും അവസാനിപ്പിക്കണം. കേരളത്തിന്റെ മുഖ്യമന്ത്രി ഒരു കോമാളിയായി മാറരുതെന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.

TAGS: KSURENDRAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY