തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കടക്കടുത്ത് കുറ്റിച്ചൽ ഗ്രാമ പഞ്ചായത്തിലെ കടമാൻകുന്ന് എന്ന സ്ഥലത്തേക്കാണ് വാവയുടെ ഇന്നത്തെ യാത്ര. വാവയെ കണ്ടതും നാട്ടുകാർക്ക് എല്ലാം സന്തോഷം. കാടുകളിൽ നിന്ന് ഗ്രാമത്തിലെ വീടുകളിലേക്ക് എത്തുന്ന മാനുകളെ കാണാനാണ് വാവ ഇവിടെ എത്തിയത്.
രാവിലെ തന്നെ മാനുകൾ വീടുകളിലും, പരിസര പ്രദേശങ്ങളിലും എത്തും. പുളിഞ്ചിക്ക, ചക്ക എന്നിവയാണ് ഇഷ്ട ഭക്ഷണം. വീടുകളിൽ നിന്നും അവർക്ക് കൊടുക്കുന്ന ഭക്ഷണവും കഴിക്കും.നാട്ടുകാർക്ക് എല്ലാം മനുകളോട് സ്നേഹമാണ്,പക്ഷെ പരിചയമില്ലാത്തവരെ കണ്ടാൽ കുതിച്ചു ചാടി ഓടും.ഇത് മാത്രമല്ല ഇവിടുത്തെ പ്രത്യേകത.മരങ്ങളിലുള്ള താഴ് വശത്തെ കായ്കൾ മാനുകൾ ഭക്ഷിക്കും. മുകളിലുള്ളത് കുരങ്ങന്മാരും, മണ്ണിനടിയിലുള്ളത് പന്നികളു.... കടമാൻകുന്ന് നിറയെ ഈ മൂവർ സംഘം കൈയടക്കി വച്ചിരിക്കുകയാണ്. മാൻ കൂട്ടങ്ങളെ തേടിയുള്ള വാവയുടെ യാത്ര നിങ്ങൾക്കും ഇഷ്ട്ടമാകും,സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ് ഒന്ന് കണ്ടുനോക്കു....
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |