SignIn
Kerala Kaumudi Online
Friday, 15 May 2026 6.39 PM IST

ചെടിച്ചട്ടിക്കിടയിൽ വീര്യം കൂടിയ വെനമുള്ള മൂർഖൻ പാമ്പ്, ഉയർന്നുപൊങ്ങി വാവയെ കൊത്താനാഞ്ഞു

തിരുവനന്തപുരം ജില്ലയിലെ ഉള്ളൂർ പോങ്ങുമൂടിന് അടുത്തായുള്ള ഒരു വീട്ടിലാണ് ഇത്തവണ സ്‌നേക്ക്മാസ്റ്റർ ടീം എത്തിനിൽക്കുന്നത്. വീടിന് പിൻഭാഗത്ത് പാമ്പിനെ കണ്ടെന്ന വിവരം ലഭിച്ചിരുന്നു. വാവാ സുരേഷും സംഘവും എത്തിയപ്പോൾ വീടിന്റെ പിൻഭാഗത്ത് ചെടിച്ചട്ടികളിലായി നിരവധി ചെടികൾ നിൽക്കുന്നത് കണ്ടു. അതിൽ ഒരു ചെടിച്ചട്ടി മാറ്റിയപ്പോൾ തന്നെ ചുരുണ്ടുകൂടിയിരിക്കുന്ന മൂർഖൻ പാമ്പിനെയാണ് കണ്ടത്. സംസാരിക്കുന്നതിനിടയിൽ മൂർഖൻ പാമ്പ് വാവയെ കൊത്താനാഞ്ഞു. നല്ല പ്രായമുള്ള വെനമുള്ള മൂർഖനായിരുന്നു. അതിനെ ചാക്കിൽ കയറ്റി സ്‌നേക്ക്മാസ്റ്ററും സംഘവും വേളിയിലേക്കാണ് പുറപ്പെട്ടത്.

snake-master

വേളി റെയിൽവേ സ്റ്റേഷനടുത്തുള്ള മാധവപുരം എന്ന സ്ഥലത്തുള്ള വീട്ടിൽ നിന്നാണ് കോൾ വന്നത്. ഇവിടെ വിറക് ശേഖരിച്ചുവച്ചിരുന്ന സ്ഥലത്തേക്ക് മൂർഖൻ പാമ്പ് കയറിയെന്നാണ് വീട്ടുകാർ പറഞ്ഞത്. വാവ വിറകുകൾ മാറ്റിനോക്കിയപ്പോൾ ചെറിയ ചേരയെയാണ് കണ്ടത്. പാമ്പുകളുടെ ഇണചേരൽ കാലം ഏകദേശം അവസാനിക്കാറായെന്നും ഇനി മുട്ടയിടൽ സമയമാണെന്നും വാവ പറഞ്ഞു. അതിനായി തണുപ്പുള്ള സ്ഥലങ്ങൾ തേടി പാമ്പുകൾ യാത്ര നടത്തും. അതുകൊണ്ട് വീടിനുചുറ്റും വെള്ളം കെട്ടിനിൽക്കുന്ന അവസ്ഥ ഉണ്ടാക്കരുതെന്നും വാവ പറഞ്ഞു. കാണുക രണ്ട് വീടുകളിൽ നിന്നായി രണ്ട് പാമ്പുകളെ പിടികൂടിയ വിശേഷങ്ങളുമായി എത്തിയ സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: SNAKE MASTER, COBRA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA