വർക്കല: മോഷണക്കേസിൽ ദമ്പതികളെ അയിരൂർ പൊലീസ് അറസ്റ്റുചെയ്തു. വർക്കല ചിലക്കൂർ വലിയ പള്ളിക്ക് സമീപം വട്ടവിള കടയിൽ വീട്ടിൽ റിയാസ് (29), ഭാര്യ പൂവത്തൂർ മഞ്ചവിളാകം കൊല്ലയിൽ ശ്രീവിലാസം വീട്ടിൽ അൻസി (24) എന്നിവരാണ് അറസ്റ്റിലായത്. അയിരൂർ ഇലകമണിൽ പണികഴിപ്പിച്ച് കൊണ്ടിരിക്കുന്ന സുധീർഖാന്റെ വീട്ടിലെ ടെറസ്സിലൂടെ കയറി എക്സ്റ്റൻഷൻ സ്റ്റിക്കും, കാന്തവും ഉപയോഗിച്ച് താക്കോൽകൂട്ടം കൈക്കലാക്കി വീടുതുറന്ന് അലമാര കുത്തിപ്പൊളിച്ച് 5 ലക്ഷം രൂപയും 3 പവൻ സ്വർണാഭരണങ്ങളും ഒമാൻ റിയാലും മോഷണം നടത്തിയശേഷം ഇവർ ഒളിവിൽ പോവുകയായിരുന്നുവെന്ന് പൊലീസ് പഞ്ഞു.
മോഷണം നടത്തിയ വീട്ടിൽ പെയിന്റിംഗ് ജോലിക്കുവന്ന റിയാസ്, വീട്ടിൽ പണം ഉണ്ടെന്ന് മനസ്സിലാക്കിയ ശേഷം ഭാര്യ അൻസിയുമായി സ്കൂട്ടറിൽ വന്ന് മോഷണം നടത്തുകയായിരുന്നു. മൊബൈൽ ഫോൺ ടവർ കേന്ദ്രീകരിച്ചും ദൃശ്യങ്ങൾ പരിശോധിച്ചും നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. വർക്കല ഡിവൈ. എസ് .പി ബാബുക്കുട്ടന്റെ നേതൃത്വത്തിൽ അയിരൂർ സബ് ഇൻസ്പെക്ടർ രാജേഷ്, എ.എസ്. ഐ. ഇതിഹാസ് ജി. നായർ, പൊലീസുകാരായ തുളസി,സജീവ്, ബിനു, ധന്യ എന്നിവരാണ് പ്രതികളെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |