SignIn
Kerala Kaumudi Online
Sunday, 09 May 2021 7.49 PM IST

കേരളം വീണ്ടും കടുത്ത നിയന്ത്രണങ്ങളിലേക്ക്, രാത്രികാല കർഫ്യു വന്നേക്കും, തീരുമാനം ഉടൻ

covid

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പൊതു ഇടങ്ങളിലെ തിരക്കു കുറയ്‌ക്കാൻ കർശന നടപടികൾ വേണമെന്ന് പൊലീസ്. ഇതിനുളള നിർദേശങ്ങൾ പൊലീസ് ചീഫ് സെക്രട്ടറിക്ക് മുമ്പാകെ സമർപ്പിച്ചു.

കൊവിഡ് വ്യാപനം കുറയ്‌ക്കുന്നതിന് രാത്രികാല കർഫ്യു ഏർപ്പെടുത്തണമെന്നതാണ് മുഖ്യ നിർദേശം. പൊതു ഇടങ്ങളിലെ തിരക്ക് കുറയ്‌ക്കാൻ വർക്ക് ഫ്രം ഹോം വീണ്ടും നടപ്പാക്കണമെന്നും നിർദേശമുണ്ട്. സർക്കാർ ഓഫീസുകളിൽ വർക്ക് ഫ്രം ഹോം വീണ്ടും ഏർപ്പെടുത്തണം. സ്വകാര്യ സ്ഥാപനങ്ങളെ ഇതിനായി പ്രേരിപ്പിക്കണമെന്നും നിർദേശത്തിൽ പറയുന്നു.

കൊവിഡ് അതിവേഗം വ്യാപിക്കുന്ന പശ്ചാത്തലത്തിൽ സ്വീകരിക്കേണ്ട നടപടികൾ ചർച്ച ചെയ്യാൻ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുളള യോഗം പുരോഗമിക്കുകയാണ്. വിവിധ വകുപ്പ് മേധാവികൾ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. അതേസമയം, എസ് എസ് എൽ സി, പ്ലസ് ടൂ പരീക്ഷകൾ മാറ്റില്ലെന്നാണ് സർക്കാർ നിലപാട്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: COVID KERALA, NIGHT CURFUE, WORK FROM HOME
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.