തിരുവനന്തപുരം: സർക്കാരും ജനങ്ങളും ഒരുമിച്ച് പ്രതിരോധിച്ചാലേ കൊവിഡിൻെറ രണ്ടാം വരവിനെ പിടിച്ചുകെട്ടാനാവുകയുള്ളൂവെന്ന് വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജിലെ വൈറോളജി വിഭാഗം റിട്ട. പ്രൊഫസർ ഡോ. ജേക്കബ് ജോൺ 'കേരളകൗമുദി'യോട് പറഞ്ഞു. കൊവിഡിന്റെ രണ്ടാം വരവിൽ കൂടുതൽ ജാഗ്രത ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ജനങ്ങളും സർക്കാരും പാലിക്കേണ്ട പ്രധാന നിർദ്ദേശങ്ങൾ:
#മാസ്ക് ധരിക്കാതെ വീട്ടിൽ നിന്ന് പുറത്തിറങ്ങരുത്. മാസ്ക്കില്ലാത്തവരെ പൊലീസ് ഉദ്യോഗസ്ഥർ മാസ്ക്ക് ധരിപ്പിച്ച് അതിൻെറ വില ഈടാക്കണം. 500 രൂപ പിഴ ഈടാക്കിയതുകൊണ്ട് മാസ്ക് ധരിക്കുന്ന ശീലം ഉണ്ടാകില്ല. അത് വൈരാഗ്യമേ ഉണ്ടാക്കുകയുള്ളൂ. അതേസമയം മാസ്ക് ധരിപ്പിക്കുകയാണെങ്കിൽ അതൊരു ശീലമായിക്കൊള്ളും.
#ജനക്കൂട്ടത്തിലേക്ക് പോകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. എല്ലാവരും മാസ്ക് ധരിക്കുകയാണെങ്കിൽ രണ്ടടി അകലത്തിൽ നിന്ന് സംസാരിക്കാം. ബസുകളിലും ട്രെയിനുകളിലും ഒരു സീറ്റ് ഇടവിട്ടിരിക്കണമെന്നത് നിർബന്ധമാക്കണം. തിരഞ്ഞെടുപ്പിനും ആഘോഷങ്ങളിലും കൂട്ടംകൂടിയതിന്റെ ഫലമാണ് വൈറസ് പടരാനിടയായത്.
#എത്രയും വേഗം വാക്സിൻ എടുക്കണം. രണ്ടാം ഡോസും എടുത്താലേ ഫലമുണ്ടാകുകയുള്ളൂ. വാക്സിൻ എടുക്കേണ്ടതിൻെറ സമയം കടന്നിരിക്കുന്നു. നേരത്തെ വാക്സിൻ കേന്ദ്രത്തോട് ആവശ്യപ്പെടാതിരുന്നതുകൊണ്ടാണ് ക്ഷാമം ഉണ്ടായിരിക്കുന്നത്. 30 ശതമാനം പേരും രണ്ടാം ഡോസ് എടുത്താലേ രോഗത്തെ പ്രതിരോധിക്കാനാവുകയുള്ളൂ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |