68 വയസുള്ള വിസ്ഡം വീണ്ടും അമ്മയായി. ആരാണന്നല്ലേ ഈ വിസ്ഡം. ലോകത്തിലെ ഏറ്റവും പ്രായം കൂടിയ കടൽപക്ഷിയാണ് ലേയ്സൺ ആൽബട്രോസ് ഗണത്തിൽപ്പെട്ട വിസ്ഡം.
ഹവായിയിലെ മിഡ്വേ അറ്റോൾ ദ്വീപിലെ വന്യജീവി സങ്കേതത്തിൽ കഴിയുന്ന വിസ്ഡം ഇത്തവണയും അവിടെ തന്നെയാണ് കുഞ്ഞിനെ മുട്ടയിട്ട് അടവച്ച് വിരിയിച്ചത്. പക്ഷിഗവേഷകനായ ഷാൻഡ്ലർ റേബിൻസ് 1956 -ലാണ് വിസ്ഡത്തെ തിരിച്ചറിയാനായി കാലിൽ ടാഗ് ഇട്ടുകൊടുത്തത്. അന്ന് വിസ്ഡത്തിന്റെ പ്രായം ഏകദേശം ആറ് വയസായിരുന്നുവത്രെ!
ഡിസംബറിൽ മുട്ടയിട്ട വിസ്ഡം രണ്ട് മാസത്തോളമാണ് അതിന് അടയിരുന്നത്. വിസ്ഡവും ഇണയും ചേർന്ന് മാറിമാറിയാണ് കുഞ്ഞുങ്ങൾ വിരിയാനായി അടയിരുന്നത്. ഇര തേടാൻ പോകുമ്പോഴും ഒരാൾ പോവുകയും മറ്റൊരാൾ കാവലിരിക്കുകയാണ് ചെയ്തിരുന്നത്. വിസ്ഡത്തിന്റെ കൂടെ ഇപ്പോഴുള്ളത് ഏഴാമത്തെ ഇണയാണ്. ഈ 68 വയസിനിടയിൽ ഏതാണ്ട്, 31 നും 37 നും ഇടയിൽ കുട്ടികളുണ്ട് വിസ്ഡത്തിനെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |