SignIn
Kerala Kaumudi Online
Wednesday, 07 January 2026 12.51 PM IST

പഞ്ചായത്തിൽ നേരിട്ട് എത്തരുത്, സേവനം ഓൺലൈനിൽ: ജീവനക്കാർക്ക്  കൊവിഡ് പ്രതിരോധ ചുമതല

Increase Font Size Decrease Font Size Print Page
online-service

തിരുവനന്തപുരം: കൊവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ പഞ്ചായത്ത് വകുപ്പിലെ ഓഫീസുകളുടെ സേവനം പരമാവധി ഓൺലൈനിലാക്കി. ജീവനക്കാരുടെ ചുമതലകളും പുനഃക്രമീകരിച്ചു.

അപേക്ഷകൾ ഇ-മെയിലിലും ഓൺലൈനിലും അയയ്ക്കണം. ഓഫീസ് ഇ-മെയിൽ, ഓൺലൈൻ വെബ് വിലാസങ്ങൾ പരസ്യപ്പെടുത്തും. ജീവനക്കാരും അടിയന്തര സാഹചര്യത്തിൽ ഓഫീസിലെത്തുന്ന പൊതുജനങ്ങളും

കൊവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിക്കണം. ഇക്കാര്യം ഉറപ്പാക്കാൻ എല്ലാ ഓഫീസുകളിലും ജൂനിയർ സൂപ്രണ്ട്,ഹെഡ് ക്ലാർക്ക് തസ്തികയിൽ കുറയാത്ത ഉദ്യോഗസ്ഥനെ കൊവിഡ് പ്രോട്ടോക്കോൾ ഓഫീസറായി മേലധികാരി ചുമതലപ്പെടുത്തണം.

ഓഫീസ് പ്രവർത്തനം

ഇന്നുമുതൽ ഒരു മാസത്തേക്ക് ഓഫീസ്, രോഗപ്രതിരോധം, സി.എഫ്.എൽ.ടി.സി/ ഡി.സി.സി/ സി.എസ്.എൽ.ടി.സി എന്നിവയുടെ പ്രവർത്തനങ്ങൾക്ക് ക്രമം നിശ്ചയിച്ച് ജീവനക്കാരെ നിയോഗിക്കണം. അധിക ജീവനക്കാരെ ആവശ്യമായി വന്നാൽ പെർഫോമൻസ് ഓഡിറ്റ് വിഭാഗത്തിൽനിന്ന് പ്രത്യേക ഉത്തരവ് വഴി പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർമാർ ഗ്രാമപഞ്ചായത്തുകളിലേക്ക് ജീവനക്കാരെ വിന്യസിക്കും.

കൊവിഡ് പ്രതിരോധം

സി.എഫ്.എൽ.ടി.സി/ ഡി.സി.സി/ സി.എസ്.എൽ.ടി.സി മേൽനോട്ടച്ചുമതല അസി.സെക്രട്ടറി, ഹെഡ് ക്ലാർക്ക്/ ജൂനിയർ സൂപ്രണ്ട് വഹിക്കണം.

ജീവനക്കാർ ശരിയായ രീതിയിൽ എൻ 95/ സർജിക്കൽ മാസ്‌ക് ധരിച്ചിരിക്കണം

ഉപകരണങ്ങൾ കൃത്യമായി സാനിറ്റൈസ് ചെയ്ത് ഉപയോഗിക്കണം.

ജീവനക്കാർ ഹസ്തദാനം ചെയ്യുന്നതും ആഹാരം, പാത്രങ്ങൾ എന്നിവ പങ്കുവയ്ക്കുന്നതും ഒഴിവാക്കണം.

ടെലിഫോൺ അറ്റൻഡ് ചെയ്യുന്നവർ ശരിയായ രീതിയിൽ കൈകൾ സാനിറ്റൈസ് ചെയ്യണം.

രോഗ ബാധിതരായ ജീവനക്കാർക്ക് സൗകര്യപ്രദമായി ഡ്യൂട്ടി ക്രമീകരിക്കണം.

TAGS: COVID
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY