നടൻ മോഹൻലാൽ തന്റെ സോഷ്യൽ മീഡിയാ ഹാൻഡിലുകൾ വഴി പോസ്റ്റ് ചെയ്ത പരസ്യചിത്രത്തിനെതിരെ വിമർശനവുമായി വ്ലോഗറായ വിനോദ് നാരായൺ(ബല്ലാത്ത പഹയൻ). രാജ്യം അതിരൂക്ഷമായ കൊവിഡ് പ്രതിസന്ധി നേരിടുകയും ഓക്സിജൻ ക്ഷാമം മൂലം ആളുകൾ മരിച്ചുവീഴുകയും ചെയ്യുന്നത് ചൂണ്ടിക്കാണിച്ചുകൊണ്ടാണ് മോഹൻലാലിന്റെ ഹാസ്യശൈലിയിലുള്ള പരസ്യചിത്രത്തിനെതിരെ വിനോദ് രംഗത്ത് വന്നത്. രാജ്യം കടുത്ത പ്രതിസന്ധി നേരിടുന്ന സമയത്ത് , വല്ലാത്ത നിസ്സഹായത തോന്നുന്ന വേളയിൽ 'ഇതുപോലുള്ള വങ്കത്തം' കാണാൻ 'എനർജി കുറവാണെ'ന്നും വിനോദ് നാരായൺ പറയുന്നു. പരസ്യചിത്രത്തിൽ മോഹൻലാലിനൊപ്പം പ്രത്യക്ഷപ്പെട്ട നടി ഹണി റോസും ഈ വീഡിയോ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പങ്കുവച്ചിട്ടുണ്ട്.
കുറിപ്പ് ചുവടെ:
'പിന്നെ കാണാം ലാലേട്ടാ...
ഇപ്പോള്‍ എനര്‍ജി ലേശം കുറവാണ്...
ഭാരതം ഇത്ര വലിയൊരു മഹാമാരിയെ നേരിടുമ്പോള്‍..
മനുഷ്യര്‍ പലരും മരിച്ച് വീഴുമ്പോള്‍...
ജീവനറ്റ പുതപ്പിച്ച ശരീരങ്ങള്‍ ചിതയും കാത്ത് കിടക്കുമ്പോള്‍....
എതാണ് ഉറ്റവരുടേതെന്നറിയാതെ പോകുമ്പോള്‍... മണിക്കൂറുകള്‍ക്കുള്ളില്‍ കുട്ടികള്‍ അച്ഛനെയും അമ്മയെയും നഷ്ടപ്പെട്ട് അനാഥമവുമ്പോള്‍...
ജനം ശ്വാസം കിട്ടാതെ ബുദ്ധിമുട്ടുമ്പോള്‍...
ആരോഗ്യ പ്രവര്‍ത്തകര്‍ അഹോരാത്രം സേവനം നടത്തുമ്പോള്‍..
ദൂരെയിരുന്ന് ഒരു വല്ലാത്ത നിസ്സഹായത തോന്നുമ്പോള്‍.....
നമ്മുടെ തന്നെ പ്രിവിലേജിന്റെ ഒരു വല്ലാത്ത നിസ്സഹായത....
ലേശം എനര്‍ജി കുറവാണ്...
ഇതു പോലുള്ള വങ്കത്തം കാണാന്‍...
Amazing... അല്ലെ ലാലേട്ടാ....?'
content highlight: vlogger against mohanlals ad video.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |