വളരെയധികം വൃത്തിയും ശുചിത്വവും ഓരോ മനുഷ്യനും വേണ്ട സമയമാണ് ഈ കൊവിഡ് കാലം. സാധാരണ ഗതിയിൽ വഴിയിൽ തുപ്പുകയും സ്വന്തം വീട്ടിലെ മാലിന്യം വഴിയരികിൽ കൊണ്ടുപോയി തട്ടുകയും എന്തിന് ഒരു മിഠായി തിന്നാൽ പോലും പ്ളാസ്‌റ്റിക് കവർ വഴിയരികിൽ അലക്ഷ്യമായി ഉപേക്ഷിക്കുന്നതാണ് നമ്മുടെ നാട്ടിൽ കാണുന്ന പൊതുവായ പതിവ്.
എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്‌തരാണ് മൃഗങ്ങൾ. ഇണക്കിവളർത്തുന്ന മൃഗങ്ങളിൽ പലവയും നല്ല ട്രെയിനിംഗ് ലഭിച്ചാൽ മനുഷ്യരെക്കാൾ ഭംഗിയായും ചിട്ടയായും പരിസരം സൂക്ഷിക്കും. അത്തരമൊരു വീഡിയോ ട്വിറ്ററിലൂടെ ഷെയർ ചെയ്‌തിരിക്കുകയാണ് ഐഎഫ് എസ് ഉദ്യോഗസ്ഥയായ സുധാ രാമെൻ. കാറിൽ നിന്നും പുറത്തെറിഞ്ഞ മാലിന്യ പൊതി അതുവഴി വരുന്ന നായ എടുത്ത് വാഹനം ഓടിക്കുന്നയാൾക്ക് തന്നെ തിരികെയെത്തിച്ച് കൊടുത്തു. നായയുടെ കഴുത്തിലെ ബെൽറ്റ് കൊണ്ട് ഇത് ആരോ വളർത്തുന്ന നായയാണെന്ന് വ്യക്തം. ഇത്തരത്തിൽ മികച്ച പരിശീലനം നൽകിയാൽ മനുഷ്യനെ വരെ വൃത്തിയുടെ പാഠം പഠിപ്പിക്കാൻ നായയ്‌ക്കാകുമെന്നാണ് വീഡിയോ കണ്ടവർ പറയുന്നത്.
A lesson to you, dear Humans!!!
— Sudha Ramen IFS 🇮🇳 (@SudhaRamenIFS) May 4, 2021
Ps - Let's appreciate the training given to this dog. Credits n d video. pic.twitter.com/y500IOjOP4
ആയിരത്തി ഇരുന്നൂറിലധികം പേരാണ് നായയുടെ നല്ല പ്രവർത്തിയുടെ വീഡിയോ കണ്ടിരിക്കുന്നത്. ലാബ്രഡോർ ഇനത്തിൽപെട്ടതാണ് വീഡിയോയിൽ കാണുന്ന നായ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |