SignIn
Kerala Kaumudi Online
Wednesday, 07 January 2026 12.51 PM IST

15 വരെ കൊവിഡ് രൂക്ഷമാകും, നിയന്ത്രണം കടുപ്പിക്കും: മുഖ്യമന്ത്രി

Increase Font Size Decrease Font Size Print Page

cm

തിരുവനന്തപുരം:കൊവിഡ് വ്യാപനം മേയ് 15 വരെ രൂക്ഷമായിരിക്കുമെന്നാണ് വിദഗ്ദ്ധ സമിതി റിപ്പോർട്ടെന്നും അതുവരെ കടുത്ത നിയന്ത്രണങ്ങൾ തുടരേണ്ടിവരുമെന്നും കൊവിഡ് അവലോകനത്തിനുശേഷം മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഇപ്പോഴത്തെ നിയന്ത്രണങ്ങൾ ഫലപ്രദമല്ലെങ്കിൽ 9നു മുമ്പ് വീണ്ടും സ്ഥിതി അവലോകനം ചെയ്ത് കൂടുതൽ നിയന്ത്രണങ്ങളിലേക്ക് പോകേണ്ടിവന്നേക്കും.

രോഗവ്യാപനം കൂടുമെന്ന റിപ്പോർട്ടുകൾക്കനുസരിച്ചുള്ള ചികിത്സാനടപടികളാണ് സ്വീകരിക്കുന്നത്. ഒാക്സിജൻ, ബെഡ്,വെന്റിലേറ്റർ, ഐ.സി.യു തുടങ്ങിയവ ഉറപ്പാക്കുന്നുണ്ട്.

കൂടുതൽ കരുതൽ ഇങ്ങനെ

വാർഡ് സമിതികളും റാപ്പിഡ് റെസ്‌പോൺസ് ടീമും 24 മണിക്കൂറിനുള്ളിൽ പൂർണ്ണതോതിൽ പ്രവർത്തിക്കും

കൂലിപ്പണിക്കാർ, വീട്ടുജോലിക്കാർ തുടങ്ങിയവരുടെ യാത്രാബുദ്ധിമുട്ട് പരിഹരിക്കാൻ പൊലീസിനു നിർദ്ദേശം

വൻകിട നിർമ്മാണ സ്ഥലങ്ങളിൽ ജോലിക്കാർക്ക് സമീപത്തുതന്നെ ഉടമസ്ഥർ താമസസൗകര്യം ഒരുക്കണം

പൊതുസ്ഥലങ്ങളിൽ നടപ്പ്, ഓട്ടം, കായികവിനോദങ്ങൾ ഒഴിവാക്കണം. പകരം വീടും പരിസരവുമാക്കണം പൊതുസ്ഥലങ്ങളിൽ രണ്ട് മാസ്‌ക് ധരിക്കണം. സർജിക്കൽ മാസ്‌കിന്റെ കുറവു പരിഹരിക്കും

മാർക്കറ്റിലും മറ്റ് കച്ചവട സ്ഥാപനങ്ങളിലും എത്തുന്നവരും ജീവനക്കാരും രണ്ട് മീറ്റർ അകലം പാലിക്കണം ഓക്സിജൻ, മരുന്നുകൾ മുതലായ കൊണ്ടുപോകുന്നതിന് ആവശ്യമെങ്കിൽ പൊലീസ് എസ്‌കോർട്ട് നൽകും

TAGS: COVID
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY