തിരുവനന്തപുരം: മേയ് മാസത്തിൽ വെള്ള കാർഡ് ഉടമകൾക്കുള്ള സാധാരണ റേഷൻ വിഹിതം ഭക്ഷ്യപൊതുവിതരണ വകുപ്പ് കുറച്ചു. കഴിഞ്ഞ മാസം കിലോയ്‌ക്ക് 10.90 രൂപയ്‌ക്ക് 4 കിലോ അരി നൽകിയ സ്ഥാനത്ത് ഇത്തവണ 2 കിലോ മാത്രമാണ് നൽകുക. നീല കാർഡിലെ ഓരോ അംഗത്തിനും 2 കിലോ അരി വീതം കിലോയ്‌ക്ക് 4 രൂപ നിരക്കിൽ ഈ മാസവും നൽകും. വെള്ള,നീല കാർഡ് ഉടമകൾക്ക് ഈ മാസവും 10 കിലോ സ്പെഷ്യൽ അരി 15 രൂപയ്‌ക്ക് നൽകും.
ആവശ്യത്തിന് സ്‌പെഷ്യൽ അരി സ്റ്റോക്കില്ലെന്ന പ്രശ്നവുമുണ്ട്. മണ്ണെണ്ണ വിതരണം ഈ മാസവുമില്ല. കേന്ദ്ര വിഹിതം കുറഞ്ഞതിനാൽ ഏറെക്കാലമായി മൂന്നു മാസത്തിലൊരിക്കലാണ് മണ്ണെണ്ണ വിതരണം. പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജന പദ്ധതിപ്രകാരം മഞ്ഞ, പിങ്ക് കാർഡ് ഉടമകൾക്കുള്ള സൗജന്യ അരിവിതരണത്തെ സംബന്ധിച്ച് ഭക്ഷ്യവകുപ്പ് പിന്നീട് അറിയിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |