ശ്രീജിത്ത് പണിക്കർ ഉൾപ്പെട്ട ചാനൽ ചർച്ചകളിൽ താൻ പങ്കെടുക്കില്ല എന്നറിയിച്ച് അഭിഭാഷക രശ്മിത രാമചന്ദ്രൻ. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അവർ ഇക്കാര്യം പറഞ്ഞുകൊണ്ട് രംഗത്തുവന്നത്. ആലപ്പുഴയിൽ മരണാസന്നനായ കൊവിഡ് രോഗിയെ ഡിവൈഎഫ്ഐ പ്രവർത്തകരായ അശ്വിൻ കുഞ്ഞുമോൻ, രേഖ പി മോൾ എന്നിവർ ചേർന്ന് ബൈക്കിലിരുത്തി ആശുപത്രിയിലെത്തിച്ച സംഭവം ശ്രീജിത്ത് 'റേപ്പ് ജോക്ക്' എന്ന് വിശേഷിപ്പിക്കാവുന്ന പരാമർശം നടത്തിയിരുന്നു.
ഇത് ചൂണ്ടിക്കാട്ടിയായിരുന്നു അഭിഭാഷക തന്റെ തീരുമാനം വ്യക്തമാക്കിയത്. ശ്രീജിത്ത് പങ്കെടുക്കുന്ന ചർച്ചകളിൽ താനുണ്ടാകില്ലെന്ന് ഇടത് നിരീക്ഷകനായ ഡോ. പ്രേംകുമാറും പറഞ്ഞിരുന്നു. പിടഞ്ഞുമരിക്കാന്‍ പോവുന്നൊരു സഹജീവിയെ മരണത്തില്‍ നിന്നെടുത്ത് കുതിക്കുന്ന മനുഷ്യരെ കാണുമ്പോള്‍ റേപ്പിന്റെ സാദ്ധ്യതകള്‍ നിരീക്ഷിക്കുന്നയാളോട് സംവദിക്കാന്‍ തന്നെകൊണ്ടാവില്ലെന്നായിരുന്നു പ്രേംകുമാർ പ്രതികരിച്ചത്.
രശ്മിത രാമചന്ദ്രന്റെ കുറിപ്പ് ചുവടെ:
'കേരളത്തിൽ ഒരു കൊവിഡ് രോഗിയെ ആശുപത്രിയിലാക്കിയതുമായി ബന്ധപ്പെട്ട് ശ്രീജിത്ത് പണിക്കർ നടത്തിയ ഒരു റേപ്പ് ജോക്കിന്റെ കാര്യത്തിൽ അദ്ദേഹം നിരുപാധികമായി മാപ്പ് പറയാതെ ശ്രീജിത്ത് പാനലിസ്റ്റായി വരുന്ന ഒരു ചർച്ചയിലും ഞാൻ പങ്കെടുക്കില്ല. എന്റെ സുഹൃത്തുക്കളായ പ്രമോദ് പുഴങ്കര, ലാൽ കുമാർ എൻ, ആർ രാമകുമാർ, അഭിലാഷ് എം ആർ എന്നിവരും ഇതേ തീരുമാനം കൈക്കൊള്ളണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു.'
content details: resmitha ramachandran says she will not take part in channel discussions where shreejith panickar is a panelist.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |