ന്യൂഡൽഹി: ദേശീയ സാങ്കേതിക ദിനത്തിൽ ശാസ്ത്രജ്ഞരുടെ കഠിനാധ്വാനത്തിന് അഭിവാദ്യം അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നമ്മുടെ ശാസ്ത്രജ്ഞരുടേയും സാങ്കേതിക വിദ്യയിൽ അഭിനിവേശമുളളവരുടേയും അഠിനാധ്വാനത്തിനും സ്ഥിരതയ്ക്കും ഞങ്ങൾ അഭിവാദ്യം അർപ്പിക്കുന്നു. ഇന്ത്യയുടെ ശാസ്ത്രീയവും സാങ്കേതികവുമായ കഴിവ് പ്രകടിപ്പിച്ച 1998ലെ പൊഖ്രാൻ പരീക്ഷണങ്ങൾ ഞങ്ങൾ അഭിമാനത്തോടെ ഓർക്കുന്നതായും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
കൊവിഡ് വ്യാപനത്തിനിടയിലെ ശാസ്ത്രജ്ഞരുടെ കഠിനാധ്വാനത്തെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. ഏത് വെല്ലുവിളി നിറഞ്ഞ സാഹചര്യത്തിലും, നമ്മുടെ ശാസ്ത്രജ്ഞരും നവീനമായ കണ്ടുപിടുത്തങ്ങൾ നടത്തുന്നവരും എല്ലായിപ്പോഴും അവസരത്തിലേക്കുയർന്ന് വെല്ലുവിളി ലഘൂകരിക്കാൻ പ്രവർത്തിച്ചിട്ടുണ്ട്. കൊവിഡിനെ പ്രതിരോധിക്കാൻ അവർ കഠിനമായി പരിശ്രമിച്ചു. അവരുടെ മനോഭാവത്തെയും ശ്രദ്ധേയമായ തീക്ഷ്ണതയെയും താൻ അഭിനന്ദിക്കുന്നതായും അദ്ദേഹം ട്വീറ്റ് ചെയ്തു.
In any challenging situation, our scientists and innovators have always risen to the occasion and worked to mitigate the challenge. Over the last year, they have worked industriously to fight COVID-19. I appreciate their spirit and remarkable zeal.
— Narendra Modi (@narendramodi) May 11, 2021
സുസ്ഥിര ഭാവിയിലേക്കുളള ശാസ്ത്ര സാങ്കേതികവിദ്യ എന്നതാണ് ഇത്തവണത്തെ സാങ്കേതിക ദിനത്തിന്റെ പ്രതിപാദ്യം. 1998 മേയ് 11നും 13നുമായിരുന്നു പൊഖ്രാൻ ആണവായുധ പരീക്ഷണങ്ങൾ നടന്നത്. എയ്‌റോസ്പേസ് ശാസ്ത്രജ്ഞനും മുൻ രാഷ്ട്രപതിയുമായ ഡോ. എ.പി.ജെ അബ്ദുൾ കലാമാണ് പരീക്ഷണങ്ങൾക്ക് നേതൃത്വം നൽകിയത്. ഡി.ആർ.ഡി.ഒ, ഭാബ അറ്റോമിക് സെന്റർ, അറ്റോമിക് മിനറൽസ് ഡയറക്ട്രേറ്റ് ഫോർ എക്സ്പ്ലോറേഷൻ ആന്റ് റിസർച്ച് എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞരുമായി സഹകരിച്ചാണ് ഇന്ത്യൻ സെെന്യം പൊഖ്രാൻ ദൗത്യം നടത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |