ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കൊവിഡ് വാക്സിൻ, ഓക്‌സിജൻ, മരുന്നുകൾ എന്നിവയ്‌ക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കാണാനില്ലെന്ന് അദ്ദേഹം പരിഹസിച്ചു.
ട്വിറ്ററിലൂടെയാണ് രാഹുൽ ഗാന്ധി രംഗത്തെത്തിയിരിക്കുന്നത്. സെൻട്രൽ വിസ്ത പദ്ധതിയെക്കുറിച്ചും അദ്ദേഹം ട്വീറ്റിൽ പറയുന്നുണ്ട്. 'കൊവിഡ് വാക്സിൻ, ഓക്‌സിജൻ, മരുന്നുകൾ എന്നിവയ്‌ക്കൊപ്പം പ്രധാനമന്ത്രിയേയും കാണാനില്ല. സെൻട്രൽ വിസ്ത പദ്ധതി, മരുന്നുകളുടെ ജിഎസ്ടി, എല്ലായിടത്തുമുള്ള പ്രധാനമന്ത്രിയുടെ ചിത്രങ്ങൾ എന്നിവ മാത്രമാണ് അവശേഷിക്കുന്നത്' രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.
वैक्सीन, ऑक्सीजन और दवाओं के साथ PM भी ग़ायब हैं।
बचे हैं तो बस सेंट्रल विस्टा, दवाओं पर GST और यहाँ-वहाँ PM के फ़ोटो।— Rahul Gandhi (@RahulGandhi) May 13, 2021
രാജ്യത്തെ ഓക്‌സിജൻ, വാക്‌സിൻ, മരുന്ന് എന്നിവയുടെ ക്ഷാമം നേരിടുന്നതിനെ രാഹുൽ ഗാന്ധി തുടർച്ചയായി വിമർശിച്ചുകൊണ്ടിരിക്കുകയാണ്. കൊവിഡ് വ്യാപനം രൂക്ഷമായി തുടരുമ്പോൾ കോടികൾ ചെലഴിച്ച് സെൻട്രൽ വിസ്ത പദ്ധതിയുമായി മുന്നോട്ടുപോകാനുള്ള തീരുമാനത്തേതിരേയും രാഹുൽ വലിയ വിമർശനം ഉന്നയിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |