SignIn
Kerala Kaumudi Online
Monday, 05 October 2026 10.45 PM IST

വാക്സിൻ മരണം സ്ഥിരീകരിച്ച് കേന്ദ്രം

vaccine

ന്യൂഡൽഹി: കൊവിഡിനെ പ്രതിരോധിക്കാനുള്ള വാക്സിൻ കുത്തിവച്ചതിനെ തുടർന്നുള്ള പാർശ്വഫലങ്ങൾ മൂലം രാജ്യത്ത് ഒരാൾ മരിച്ചതായി കേന്ദ്ര സർക്കാർ വെളിപ്പെടുത്തി. മാർച്ച് 31നാണ് 68കാരൻ വാക്സിൻ കുത്തിവച്ചതിന് പിന്നാലെ മരിച്ചത്. ഇതടക്കം വാക്സിൻ എടുത്ത ശേഷം 31ഓളം പേർക്കുണ്ടായ ആരോഗ്യപ്രശ്നങ്ങൾ നാഷണൽ അഡ്‌വേഴ്സ് ഇവന്റ്സ് ഫോളോയിംഗ് ഇമ്മ്യൂണൈസേഷൻ (എ.ഇ.എഫ്.ഐ) സമിതിയുടെ റിപ്പോർട്ടിലുണ്ട്. 31ൽ 28 പേർ മരിച്ചു. ഇതിൽ വാക്സിൻ കുത്തിവച്ച ശേഷം അരമണിക്കൂറിനുള്ളിലുണ്ടാകുന്ന പ്രതിപ്രവർത്തനം (അനാഫിലാക്സിസ്) മൂലമാണ് ഒരു മരണമുണ്ടായത്. 31 കേസുകളിൽ മൂന്ന് അനാഫിലാക്സിസ് സംഭവങ്ങളുണ്ട്. രണ്ടുപേർ ആശുപത്രിയിൽ സുഖം പ്രാപിച്ചു. 18 കേസുകളിൽ മരണം സംഭവിക്കാൻ കാരണം വാക്സിൻ മാത്രമല്ല. ഏഴ് കേസുകളിൽ വാക്‌സിൻ മരണകാരണമായതിന് തെളിവില്ല. മൂന്ന് മരണങ്ങളുടെ കാര്യത്തിൽ മതിയായ വിവരങ്ങൾ ലഭിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ രാജ്യത്തെ വാക്സിനേഷൻ നടപടിക്രമങ്ങൾ മൊത്തത്തിൽ വിലയിരുത്തുമ്പോൾ പാർശ്വഫലങ്ങൾ പൊതുവെ കുറവാണെന്നാണ് വിലയിരുത്തൽ. ഏപ്രിലിൽ പുറത്തു വന്ന വിവരമനുസരിച്ച് 10ലക്ഷം വാക്സിൻ നൽകുമ്പോൾ 2.7 എന്ന നിരക്കിലാണ് മരണം സംഭവിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, VACCINE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360