SignIn
Kerala Kaumudi Online
Sunday, 06 July 2025 3.24 PM IST

പലതവണ പൊലീസിൽ അറിയിച്ചിട്ടും നടപടിയില്ലെന്ന് പരാതി , രഹസ്യ ക്യാമറയുമായി കരുനാഗപ്പള്ളിക്കടുത്തെ ലഹരി കേന്ദ്രത്തിൽ നിന്നും പകർത്തിയ കാഴ്ചകൾ

Increase Font Size Decrease Font Size Print Page

കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിക്കടുത്ത് പുതിയകാവിന് സമീപം പുത്തൻചന്തയ്ക്കടുത്തുള്ള തോട്ടുംഗശ്ശേരി ക്ഷേത്രത്തിനു സമീപത്തുള്ള ഒരു കടയാണ് ഈ പ്രദേശത്തെ ലഹരി ഉത്പന്നങ്ങളുടെ വിതരണ കേന്ദ്രം എന്ന വിവരമാണ് ഞങ്ങൾക്ക് ലഭിച്ചത്. ഈ കട മാത്രമല്ല ഈ പ്രദേശത്തെ നിരവധി കടകളിൽ നിരോധിച്ച പുകയില ഉത്പന്നങ്ങൾ ലഭിക്കുന്നു എന്നായിരുന്നു പ്രദേശത്തെ ചില നാട്ടുകാർ തന്നെ ഞങ്ങളെ അറിയിച്ചത്. ഇതിലെ വാസ്തവം തേടിയായിരുന്നു നേർക്കണ്ണിന്റെ യാത്ര.

ഈ കടയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വ്യക്തിയുടെ വീട് ലഹരി വസ്തുക്കളുടെ സൂക്ഷിപ്പ് കേന്ദ്രം കൂടിയാണെന്നാണ് നാട്ടുകാരുടെ ആരോപണം. ഏതായാലും കട കണ്ടുപിടിക്കാൻ ഞങ്ങൾക്ക് ബുദ്ധിമുട്ടേണ്ടി വന്നില്ല. ഇവിടെ എത്തിയപ്പോൾ തന്നെ നിരവധി ചെറുപ്പക്കാർ ഇവിടെ നിന്ന് ലഹരി വസ്തുക്കൾ വാങ്ങാനെത്തുന്നത് ഞങ്ങളുടെ ക്യാമറയിൽ പതിഞ്ഞു. ഒടുവിൽ കൃത്യമായ തെളിവിനായി ഞങ്ങൾ തന്നെ നേരിട്ടിറങ്ങി. കണക്കു കൂട്ടലുകൾ തെറ്റിയില്ല. ഞങ്ങൾക്കും കിട്ടി നിരോധിച്ച പുകയില നിർമിത ലഹരി വസ്തുക്കൾ.

സ്‌കൂൾ കുട്ടികൾ, കൗമാരക്കാർ അടക്കമുള്ളവരാണ് ഇവിടെ നിന്നും ഇത്തരം ഉത്പന്നങ്ങൾ വാങ്ങാനെത്തുന്നത്. ഈ പ്രദേശത്തുള്ള മറ്റ് നിരവധി കടകളിൽ ഇത്തരം ലഹരി വസ്തുക്കൾ ഇവർ തന്നെ സപ്ലെ ചെയ്യുന്നതയാണ് വിവരം. പോലീസും മറ്റ് നിയമ സംവിധാനങ്ങളും എല്ലാമുള്ള ജില്ലയിൽ തന്നെയാണ് യുവതലമുറയെ കാർന്നു തിന്നുന്ന ഈ ലഹരി പരസ്യമായി വിൽക്കപ്പെടുന്നത്. നിരവധി തവണ പോലീസിന്റെയും മറ്റും ശ്രദ്ധയിൽ പെടുത്തിയെങ്കിലും നടപടി ഒന്നും ഉണ്ടാകുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്. സംസ്ഥാന സർക്കാർ നിയമപരമായി നിരോധിച്ച വസ്തുക്കൾ ഇങ്ങനെ പരസ്യമായി വിപണിയിൽ വിൽക്കപ്പെടുമ്പോഴും അത് ചോദ്യം ചെയ്യപ്പെടുന്നില്ല എന്നതാണ് അദ്ഭുതം.

രാഷ്ട്രീയക്കാരോ ജനപ്രതിനിധിളോ ഇക്കാര്യത്തിൽ ഇടപെടാറില്ലെന്നും ജനങ്ങൾ പറയുന്നു. എല്ലാ രാഷ്ട്രീയ പാർട്ടിക്കാർക്കും ഇവരുടെ കയ്യിൽ നിന്ന് പണവും മറ്റ് പരിതോഷിക്കങ്ങളും കിട്ടാറുണ്ടെന്നാണ് അവർ ചൂണ്ടിക്കട്ടുന്നു. ഇത് കേവലം ഒരു കരുനാഗപ്പള്ളിയുടെയോ കൊല്ലം ജില്ലയുടെയോ പ്രശ്നമല്ല. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും വ്യാപകമായി ഇത്തരം ലഹരി വസ്തുക്കളുടെ വിപണന കേന്ദ്രങ്ങൾ ഉണ്ടെന്നുള്ളത് പരസ്യമായ രഹസ്യമാണ്. എന്നാൽ അത് കണ്ടുപിടിക്കാനോ തടയാനോ അധികൃതർ തയ്യാറാകുന്നില്ലെന്ന് മാത്രം.

പുകയിലയും പുകയില ഉത്പന്നങ്ങൾ ആയ ലഹരി വസ്തുക്കളും നമ്മുടെ ശരീരത്തെയും സാമൂഹിക മാനസിക ആരോഗ്യത്തെയും എത്രമാത്രം ആണ് നശിപ്പിക്കുന്നത് എന്നറിയാത്തവരല്ല നമ്മൾ. ക്യാൻസർ ഉൾപ്പെടെയുള്ള മാരക രോഗങ്ങൾ ബാധിക്കുന്നവരുടെ എണ്ണം കേരളത്തിൽ വലിയ തോതിൽ കൂടുമ്പോഴും ലഹരിയോടുള്ള നമ്മുടെ പ്രിയം മാത്രം അവസാനിക്കുന്നില്ല. ആഗോളതലത്തിൽ മരണകാരണമായ എട്ടു പ്രധാന കാര്യങ്ങളിൽ ആറും പുകയില ഉപയോഗം കൊണ്ടാണെന്നു ലോകാരോഗ്യസംഘടനയുടെ കണ്ടെത്തൽ.

രാജ്യത്തെ പ്രായപൂർത്തിയായ 28.6 ശതമാനം ആളുകളും പുകയില ഉത്പന്നങ്ങൾ ഉപയോഗിക്കുന്നവരാണ്. ഇന്ത്യൻ യുവാക്കളിൽ പതിനഞ്ചു ശതമാനവും ഒരു വിധത്തിലല്ലെങ്കിൽ മറ്റൊരു വിധത്തിൽ പുകയില ഉത്പന്നങ്ങൾ ഉപയോഗിക്കുന്നവരാണ്.

2011 ൽ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ ആഹാര പദാർത്ഥങ്ങളിൽ പുകയിലയോ നിക്കോട്ടിൻ ഉത്പന്നങ്ങളോ ഉപയോഗിക്കുന്നത് നിരോധിച്ചു. ഗുട്ക ഉൾപ്പെടെയുള്ള ചില പുകയില ഉത്പന്നങ്ങളാണ് നിരോധിച്ചത്. മധ്യപ്രദേശിലാണ് ഗുട്ക ആദ്യം നിരോധിച്ചത്. പിന്നീട് മിക്ക ഇന്ത്യൻ സംസ്ഥാനങ്ങലും ഗുട്ക ഉൾപ്പെടയുള്ള പുകവലിക്കുപയോഗിക്കുന്നതല്ലാത്ത എല്ലാ പുകയില ഉത്പന്നങ്ങളും നിരോധിച്ചിട്ടുണ്ട്. അനധികൃതമായി വിവിധ ബ്രാൻഡുകളിൽ പുകയില ഉത്പന്നങ്ങൾ ഇപ്പോഴും എല്ലാ സംസ്ഥാനങ്ങളിലും വില്പന നടക്കുന്നുവെന്നാണ് നമുക്ക് മനസ്സിലാക്കാൻ പറ്റുന്നത്.

druggs-

​​​​​​പുകയില ഉത്പന്നങ്ങളുടെ അതിരുവിട്ട ഉപയോഗം ആരോഗ്യത്തിന് ഹാനികരമാണെന്ന കാര്യം ആർക്കും അറിയാഞ്ഞിട്ടല്ല. ഉത്പന്നങ്ങളുടെ കവറുകൾക്കു മുന്നിൽ ഇത് ഉപയോഗിച്ചാലുണ്ടാകുന്ന ദുരന്ത ദൃശ്യങ്ങൾ മനോഹരമായി തന്നെ ചിത്രീകരിച്ചിട്ടുണ്ട്. എന്നിട്ടും അറിയാത്തവരായി നടിക്കുകയാണ് പലരും. മനുഷ്യശരീരത്തിന്റെ പ്രവർത്തനത്തെ കാർന്നുതിന്നുന്ന നിക്കോട്ടിൻ പ്രധാന വില്ലനായ പുകയില ഉത്പന്നങ്ങൾ ഉപേക്ഷിക്കേണ്ട പുതുതലമുറ പോലും എത്ര മാത്രം ഈ ലഹരിക്ക് കീഴ്‌പ്പെട്ടു പോകുന്നു എന്നതിന്റെ നേർസാക്ഷ്യമാണ് നേർക്കണ്ണ് പുറത്ത് വിടുന്ന ദൃശ്യങ്ങൾ.

മറ്റ് പ്രശ്നങ്ങൾ പോലെ മയക്കുമരുന്ന് ദുരന്തങ്ങളുടെ മരണസംഖ്യയുടെ കണക്കെടുക്കാനാവുന്നില്ല എന്നുള്ളതാണ് മറ്റൊരു വസ്തുത. കാരണം ആത്മഹത്യയ്ക്കും കൊലപാതകത്തിനും വാഹനാപകടത്തിനും പിന്നിൽ പോലും ലഹരിയുടെ അദൃശ്യ കരങ്ങൾ ഒളിഞ്ഞിരിക്കുന്നതിനാൽ ഇതിന്റെ കൃത്യമായ ഡേറ്റ ശേഖരിക്കുകയും പ്രയാസം.ഓരോ ദിവസവും നമ്മുടെ നാട്ടിൻപുറങ്ങളിലും നഗരപ്രദേശങ്ങളിലും മയക്കുമരുന്നിന്റെ ലഹരിയിൽ വീണൊടുങ്ങുന്നത് എത്രയോ കുട്ടികളാണ്. ഒരു പക്ഷെ നമ്മൾ പോലും കണ്ണടച്ച് ഇരുട്ടാക്കുന്ന സത്യം.

നേരത്തെ അൻപത് വയസിനുമുകളിലുള്ളവരായിരുന്നു മദ്യത്തിനും മയക്കുമരുന്നിനും അടിമകളായി ചികിത്സക്കെത്തിയിരുന്നതെങ്കിൽ ഇന്നവരുടെ പ്രായം പതിനാലാണ്. ആൺകുട്ടികൾ മാത്രമല്ല പുതിയ തലമുറയിൽ 40 ശതമാനം പെൺകുട്ടികൾക്കും 15നും 17നും ഇടയിലുള്ള പ്രായത്തിൽ ആദ്യത്തെ മദ്യപാനാനുഭവമുണ്ടാകുന്നുവെന്നാണ് റിപ്പോർട്ടുകൾ. മദ്യപാനത്തേക്കാൾ ഗുരുതരമാണ് മയക്കുമരുന്നിന്റെയും ലഹരി വസ്തുക്കളുടെയും ഉപയോഗം. സംസ്ഥാനത്തെ സ്‌കൂൾ കോളജുകൾ കേന്ദ്രീകരിച്ചാണ് ലഹരി വസ്തുക്കളുടെ വ്യാപാരം. ഇങ്ങനെയൊരു മാഫിയ ഇവിടെ സജീവമാണെന്നറിയുമ്പോഴും അതിന്റെ ഭീകരാവസ്ഥ നമ്മുടെ രക്ഷിതാക്കളും അധികൃതരും വേണ്ടവിധത്തിൽ മനസ്സിലാക്കിയിട്ടില്ല.

കേരളത്തിൽ തിരുവനന്തപുരം,കൊച്ചി, കോഴിക്കോട് നഗരങ്ങളിൽ മാത്രം നൂറോളം ലഹരി വിതരണ കേന്ദ്രങ്ങളുണ്ടെന്നും ഇവിടെയൊക്കെ വിദ്യാലയങ്ങളും ഹോസ്റ്റലുകളും കേന്ദീകരിച്ചാണ്
സംഘങ്ങളുടെ പ്രവർത്തനമെന്നും പോലീസ് തന്നെ പറയുന്നു. പക്ഷേ ഇതു തടയാൻ എന്തു നടപടി സ്വീകരിച്ചു എന്നു ചോദിച്ചാൽ പോലീസ് നൽകുന്ന മറുപടി പക്ഷെ നമ്മുടെ കണ്മുന്നിൽ കാണുന്ന യഥാർഥ്യങ്ങളോട് പൊരുത്തപ്പെടുന്നില്ല.

അതുകൊണ്ട് തന്നെ കുട്ടികളുടെ കാര്യത്തിൽ ശ്രദ്ധ വേണ്ടത് രക്ഷകർത്താക്കൾക്ക് തന്നെയാണ്. എന്റെ മകൻ അങ്ങനെ ചെയ്യില്ല അല്ലെങ്കിൽ എന്റെ മകൾ അങ്ങനെയൊന്നും പോകില്ല എന്ന മനോഭാവം രക്ഷിതാക്കൾ മാറ്റേണ്ടതുണ്ട്. എല്ലാ കുട്ടികളും സ്വന്തം രക്ഷിതാക്കളുടെ മുന്നിൽ നല്ല കുട്ടികളായി തന്നെ നിൽക്കും. ശ്രദ്ധിക്കേണ്ടത് നമ്മളാണ് എന്ന ബോധ്യമാണ് മാതാപിതാക്കൾക്ക് വേണ്ടത്. കാരണം ഒരിക്കൽ പെട്ടുപോയാൽ പിന്നെ തിരിച്ചു കൊണ്ടുവരാനാവാത്ത വിധം ബലിഷ്ടമാണ് ലഹരിയുടെ മാന്ത്രിക വലകൾ.

TAGS: NERKKANNU, DRUGGS, GUDKA, SHAMBHU, PAN MASALA, PAN, KERALA DRUGGS, EXCISE, POLICE, INVESTIGATION, KAUMUDY NERKKANNU, NERKKANNU INVESTIGATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.