ഫഹദ് ഫാസിലും മഹേഷ് നാരായണനും വീണ്ടും ഒന്നിച്ച മാലിക് എന്ന ചിത്രം സംവിധാനത്തിന്റെയും അഭിനയമികവിന്റെയും പേരിൽ പ്രശംസകൾ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുകയാണ്.. തിയേറ്ററുകൾക്ക് നഷ്ടമായ സിനിമ എന്നാണ് ചിത്രം വിശേഷിക്കപ്പെട്ടത്. ആമസോണിൽ റിലീസ് ചെയ്ത ചിത്രം ദേശീയതലത്തിൽ തന്നെ ചർച്ചാ വിഷയമായി. എന്നാൽ ഇതിനൊപ്പം ചിത്രത്തിന് നേരെ വിമർശനവും വ്യാപകമായി ഉയരുന്നുണ്ട്. ചിത്രത്തിലെ രാഷ്ട്രീയമാണ് ചർച്ചവിഷയമാകുന്നത്. ചരിത്രത്തെ തമസ്കരിക്കുകയും ഭരണകൂടത്തെ വെള്ളപൂശുകയുമാണ് സിനിമ എന്നാണ് വിമർശനം. ഇപ്പോൾ സിനിമയുടെ അണിയറ പ്രവർത്തകരെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ. സിനിമയുടെ അണിയറ പ്രവർത്തകരെ പരിചയമുണ്ടെങ്കിൽ എനിക്ക് നമ്പർ മെസേജ് ചെയ്യുക. വീട് വൈറ്റ് വാഷ് ചെയ്യണം. നന്നായി വെളുപ്പിക്കാൻ അറിയാവുന്നവരുടെ നമ്പർ ഉണ്ടെങ്കിൽ അതും മെസേജ് ചെയ്യണമന്ന് ശ്രീജിത്ത് പണിക്കർ കുറിക്കുന്നു.
ശ്രീജിത്ത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റ്
മാലിക് ഇഷ്ടപ്പെട്ടു. നല്ല പ്രമേയം. മികച്ച പശ്ചാത്തലം. ഫഹദിന്റെ സ്വാഭാവികതയെക്കാൾ മുകളിൽ നിന്നത് ലീഡ് നടിയുടെ അചഞ്ചലമായ ഭാവാഭിനയം. എല്ലാത്തിനും മുകളിൽ ചരിത്രത്തോട് അങ്ങേയറ്റത്തെ നീതിബോധം. സിനിമയുടെ അണിയറ പ്രവർത്തകരെ പരിചയമുണ്ടെങ്കിൽ എനിക്ക് നമ്പർ മെസേജ് ചെയ്യുക.
NB: വീടാകെ മോശമായി. ഒന്ന് വൈറ്റ്‌വാഷ് ചെയ്യണം. നന്നായി വെളുപ്പിക്കാൻ അറിയുന്നവരുടെ നമ്പർ ഉണ്ടെങ്കിൽ അതും മെസേജ് ചെയ്യുക. രണ്ടുംകൂടി ഒന്നിച്ച് അയച്ചാൽ മതി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |