മഹേഷ് നാരായണൻ ചിത്രം മാലിക് മലയാള സിനിമയ്ക്ക് ഒരു മുതൽക്കൂട്ടാണെന്ന് ബി ജെ പി നേതാവ് അബ്ദുള്ളക്കുട്ടി. ഫഹദ് തന്റെ സിനിമകളിൽ അഭിനയിക്കുകയല്ല ജീവിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മലയാള സിനിമയ്ക്ക് മോഹൻലാലിനെ സമ്മാനിച്ച ഫാസിലിന് പകരമായി ദൈവം അനുഗ്രഹിച്ച് നൽകിയ പൊന്നുമോനാണ് ഫഹദെന്നും അദ്ദേഹം പറയുന്നു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അബ്ദുള്ളക്കുട്ടിയുടെ പ്രതികരണം.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം
മാലിക്ക് കണ്ടു.
സമീപകാലത്ത് കണ്ട ഉഗ്രൻ ചലചിത്രാവിഷ്കാരം
സിനിമ സംവിധാകയന്റെ കലയാണെന്ന് പറയാറുണ്ട്.
ഇവിടെയും മഹേഷ്നാരയണന്റെ പ്രതിഭക്ക് പത്തരമാറ്റിന്റെ തിളക്കം ഉണ്ട്.
പക്ഷെ ഫഹദ് ഫാസിലിന്റെ
സിനിമ കണ്ട് കഴിഞ്ഞാൽ നമ്മള് തിരുത്തിപറയണ്ടി വരും
ഫഹദ് ഉണ്ടെങ്കിൽ
ആസിനിമ സംവിധായന്റേയും, ഫഹദിന്റേയും സംയുക്ത കലയാണ്
ഫഹദ് തന്റെ സിനിമകളിൽ അഭിനയിക്കുകയല്ല.
ജീവിക്കുകയാണ്.
മലയാളസിനിമയ്ക്ക്
മഹാ നടൻ മോഹൽലാലിനെ
സമ്മാനിച്ച
ഫാസിലിന് പകരമായി ദൈവം അനുഗ്രഹിച്ച് നൽകിയ
പൊന്നുമോനാണ്
ഫഹദ്
ചന്ദനംചാരിയാൽ ചന്ദനം മണക്കും
എന്ന് പറഞ്ഞത് പോലെ
ഈ ചിത്രത്തിൽ അഭിനയിച്ചവരല്ലാം
ഒന്നിനൊന്ന് മെച്ചപ്പെട്ടിട്ടുണ്ട്
നിമഷ മുതൽ എന്റെ നാട്ടുകാരൻ അമൽവരെ ...
മലയാള സിനിമക്ക്
മാലിക്ക് ഒരു മുതൽ കൂട്ട് തന്നെയാണ്
മഹാമാരിയുടെ കാലത്ത്
വീട്ടിലുരുന്ന് കാണാൻ
ആമസോൺ പ്രെയിമിലൊരുക്കിയ
നല്ലസിനിമയ്ക്ക് പിന്നിൽ യത്നിച്ച കലാകാരമാരെയെല്ലാം
അഭിനന്ദിക്കുന്നു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |