SignIn
Kerala Kaumudi Online
Wednesday, 14 October 2026 6.41 PM IST

വിചാരണ നേരിടാൻ പോവുന്നയാൾ പ്ലസ് ടു ഫലം പ്രഖ്യാപിക്കുന്നത് വിദ്യാർത്ഥികളോടുള്ള അവഹേളനം; കുറച്ചെങ്കിലും മാന്യതയും മര്യാദയും ബാക്കിയുണ്ടെങ്കിൽ മന്ത്രിസ്ഥാനം രാജിവയ്ക്കണം

vt-balram-sivankutty

തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളിക്കേസിൽ സംസ്ഥാന സർക്കാരിന്റെ ഹർജി സുപ്രീം കോടതി തള്ളിയതിന് പിന്നാലെ മന്ത്രി വി ശിവൻകുട്ടിയുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് വി ടി ബൽറാം. ക്രിമിനൽ കേസിൽ വിചാരണ നേരിടാൻ പോകുന്നയാൾ ഇന്ന് പ്ലസ്ടു പരീക്ഷാഫലം പ്രഖ്യാപിക്കുന്നത് വിദ്യാർത്ഥികളോടുള്ള അവഹേളനമാണെന്ന് അദ്ദേഹം പറഞ്ഞു.


അൽപ്പമെങ്കിലും മാന്യതയും മര്യാദയും ബാക്കിയുണ്ടെങ്കിൽ വി ശിവൻകുട്ടി മന്ത്രിസ്ഥാനം രാജിവയ്ക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു ബൽറാമിന്റെ പ്രതികരണം.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

നിയമസഭയിലെ വസ്തുവകകൾ പൊതുമുതലല്ല, അത് തല്ലിത്തകർത്തതിൽ ഒരു നഷ്ടവുമില്ല എന്ന് വാദിക്കാൻ പൊതുഖജനാവിൽ നിന്ന് ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് കേസ് നടത്തി സുപ്രീം കോടതിയിൽ നിന്ന് വരെ ശക്തമായ തിരിച്ചടി നേരിട്ട് നാണം കെട്ടിരിക്കുകയാണ് കേരളത്തിലെ പിണറായി വിജയൻ സർക്കാർ.

ഇത്തരമൊരു ക്രിമിനൽ കേസിൽ വിചാരണ നേരിടാൻ പോവുന്ന ഒരാൾ ഇന്ന് പ്ലസ് ടു റിസൾട്ട് പ്രഖ്യാപിക്കുന്നത് ആ വിദ്യാർത്ഥികളോടുള്ള ഒരു വലിയ അവഹേളനമാണ്. അൽപ്പമെങ്കിലും മാന്യതയും മര്യാദയും ബാക്കിയുണ്ടെങ്കിൽ വി ശിവൻകുട്ടി മന്ത്രിസ്ഥാനം രാജിവയ്ക്കണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VT BALRAM, FB POST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA