തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ലക്ഷങ്ങൾ വില വരുന്ന ലഹരി മരുന്നുമായി നാലുപേരെ പൊലീസ് പിടികൂടി. കുറ്റിയാണിക്കാട് സ്വദേശി കിരൺ, ഒറ്റശേഖര മംഗലം സ്വദേശികളായ ബിനിൽ, വിപിൻ മോഹൻ, കീഴാറ്റൂർ സ്വദേശി ജോബി ജോസ് എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് എം.ഡി.എം.എയും നാലു കിലോ കഞ്ചാവും പിടിച്ചെടുത്തു. നിരവധി കേസിലെ പ്രതികളാണ് ഇവരെന്ന് പൊലീസ് പറഞ്ഞു .ആര്യങ്കോട്, പൂഴനാട്, കുറ്റിയാണിക്കാട് ഭാഗങ്ങളിൽ പൊലീസും, ആന്റി നാർക്കോട്ടിക് വിഭാഗവും നടത്തിയ സംയുക്ത പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. സംഘത്തിലുള്ള മറ്റുള്ളവർക്കായി തെരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |