കൊൽക്കത്ത: കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് തൃണമൂൽ കോൺഗ്രസ് എം.പിയും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ അനന്തരവനുമായ അഭിഷേക് ബാനർജിക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. 21ന് ഹാജരാകണമെന്നാണ് അഭിഷേകിന് നിർദ്ദേശം നൽകിയതെന്നാണ് റിപ്പോർട്ട്.
അഭിഷേകിനെ തിങ്കളാഴ്ച ഡൽഹിയിൽ ഇ.ഡി ഒമ്പത് മണിക്കൂറിലേറെ സമയം ചോദ്യം ചെയ്തിരുന്നു. വെള്ളിയാഴ്ച ഹാജരാകാൻ അഭിഷേകിനോട് ഇ.ഡി ആവശ്യപ്പെട്ടിരുന്നു. എന്നാൽ, യാത്രാ ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് ചോദ്യം ചെയ്യൽ മാറ്റിവയ്ക്കണമെന്ന് അഭിഷേക് ഇ.ഡിയോട് അപേക്ഷിച്ചിരുന്നു.